രാത്രി കാഴ്ചയില്‍ ഏറ്റവും മനോഹരം; ലോകനഗരങ്ങളില്‍ ഒന്നാമതെത്തി ദുബായ്
ദുബായ്: രാത്രിയില്‍ ഏറ്റവും മനോഹരമായ ലോകനഗരങ്ങളുടെ പട്ടികയില്‍ ദുബായിക്ക് ഒന്നാംസ്ഥാനം. 136 നഗരങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ട് ഹോളിഡേ കമ്പനിയായ ട്രാവല്‍ബാഗ് നടത്തിയ പഠനത്തിലാണ് ദുബായിയെ തിരഞ്ഞെടുത്തത്. ഇന്‍സ്റ്റഗ്രാം ഹാഷ് ടാഗുകള്‍, പ്രകാശ-ശബ്ദമലിനീകരണങ്ങളുടെ നില, രാത്രികാലസുരക്ഷ എന്നിങ്ങനെ ഒട്ടേറെ ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് രാത്രികാലസൗന്ദര്യത്തില്‍ ആഗോളതലത്തില്‍ ദുബായ് ഒന്നാമതെത്തിയത്. 27,387 ആളുകളാണ് ഇന്‍സ്റ്റഗ്രാം ഹാഷ് ടാഗിലൂടെ നഗരത്തിന്റെ രാത്രിസൗന്ദര്യം പങ്കുവച്ചത്.സുരക്ഷയില്‍ ആഗോളതലത്തില്‍ നാലാംസ്ഥാനവും എമിറേറ്റിന് ലഭിച്ചിരുന്നു. രാപകല്‍ഭേദമന്യേ സുരക്ഷിതമായി പര്യവേക്ഷണം ചെയ്യാവുന്ന നഗരമാണിതെന്ന് ട്രാവല്‍ബാഗിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.വിപുലമായ സുരക്ഷാസംവിധാനങ്ങളാണ് എമിറേറ്റിലുള്ളത്. അടിസ്ഥാനസൗകര്യവികസനത്തിലും നഗരപരിപാലനത്തിലും മുന്‍പന്തിയിലുമാണ്. എമിറേറ്റിലെ കര്‍ശനനിയമങ്ങളും നിയന്ത്രണങ്ങളും കുറ്റകൃത്യങ്ങളുടെ എണ്ണം കുറയ്ക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.