ദക്ഷിണ കൊറിയ ബാറ്ററി ഫാക്ടറിയിൽ തീപിടിത്തം: 22 മരണം
സോൾ: ദക്ഷിണ കൊറിയയിൽ ലിഥിയം ബാറ്ററി നിർമാണശാലയിൽ സ്ഫോടനങ്ങളെത്തുടർന്നുണ്ടായ തീപിടിത്തത്തിൽ 22 തൊഴിലാളികൾ കൊല്ലപ്പെട്ടു. ഇതിൽ 18 പേരും ചൈനീസ് പൗരന്മാരാണ്.തലസ്ഥാനമായ സോളിൽ നിന്ന് 45 കിലോമീറ്റർ അകലെ ഹസങ് നഗരത്തിലെ എറിസെൽ ഫാക്ടറിയിലാണ് അപകടം. രണ്ടാം നിലയിൽ 35,000 ബാറ്ററി സെല്ലുകൾ സൂക്ഷിച്ചിരുന്ന കേന്ദ്രത്തിൽ ബാറ്ററി സെൽ പൊട്ടിത്തെറിച്ചതിനെത്തുടർന്നാണു സ്ഫോടനങ്ങളുണ്ടായതെന്നാണു റിപ്പോർട്ട്. 6 മണിക്കൂറിനുശേഷമാണു തീയണച്ചത്.