വനിതകൾക്കായി ഷാർജയിൽ ഒരുക്കിയ ”വനിതാ രത്നം സീസൺ 2” ശ്രദ്ധനേടി
ഷാർജ: പ്രവാസലോകത്തു വിവിധ മേഖലയിൽ കഴിവ് തെളിയിച്ചു മറ്റുള്ളവർക്ക് പ്രചോദനം ആയ വനിതകൾക്കാണ് വനിതാ രത്നം പുരസ്ക്കാരം പരിപാടിയിൽ ലഭിച്ചത്.ഷാർജ നെസ്റ്റോ മിയാ മാളിൽ നിറഞ്ഞ സദസിലാണ് പരിപാടി അരങ്ങേറിയത്.മുന്നൂറോളം വനിതകളിൽ എൻട്രിയിൽ നിന്നാണ് എട്ടു വനിതകളെ യു എ ഇ യിൽ നിന്നും തെരെഞ്ഞെടുത്തത്. യു എ ഇ യിലെ ലേഡീസ് ക്രിക്കറ്റ് ടീം ക്യാപ്റ്റനായി തിളങ്ങിയ ചായ മുഗൾ. സാമൂഹിക പ്രവർത്തകയും,എഴുത്തുകാരിയുമായ ഷെമി ഫസ്‌ലു , ഗായികയായ സുമി അരവിന്ദ്, സാൻഡ് ആർട്ട് കലാകാരി രേഷ്മ സൈനുലബ്ദ്ധീൻ , നൃത്തകലാകാരി അനുപമ പിള്ള, അതിജീവനത്തിന്റെ പ്രതീകമായ ജൂലിയറ്റ് നെൽസൺ, സിനിമാ സീരിയൽ താരം സരയൂ മോഹൻ, നൃത്തകലാകാരി ആന്തര ജീവ് എന്നീ എട്ടു വനിതകളാണ് ഇത്തവണ പുരസ്ക്കാരം ഏറ്റുവാങ്ങിയത്.കലാ രംഗത്തെ മികവ് പുലർത്തിയ ജ്വാഹാന എന്ന കൊച്ചു മിടുക്കിയെ ചടങ്ങിൽ അനുമോദിച്ചു.

ഔർഡ്രീംസ് ഇവൻറ്സും സ്വീറ്റിവേൾഡും ചേർന്നാനാണ് റിയൽ ലൈഫ് ഇൻസ്പിരിറേഷണൽ ആയിട്ടുള്ള വനിതകളെ ആദരിച്ച പ്രോഗ്രാം ഒരുക്കിയത്.മുഖ്യ അതിഥിയായി പരിപാടിയിൽ പങ്കെടുത്ത സിനിമാ സീരിയൽ താരം സരയൂ മോഹൻ ഉത്‌ഘാടനം നിർവഹിച്ചു. സ്വീറ്റ് വേൾഡ് എം ഡി ഫിറോസ്, ഭാര്യ ഷിജി, മാധ്യമ പ്രവർത്തകരായ ഫസ് ലു, അരുൺ വി എസ് , ഗായിക സുമി അരവിന്ദ് , കൊറിയോ ഗ്രാഫേഴ്‌സായ ശരണ്യ , വിവേക് മാസ്റ്റർ എന്നിവർ സന്നിഹിതരായിരുന്നു. പ്രോഗ്രാം ഡയറക്ടേഴ്‌സായ രഞ്ജിത്ത് , രഞ്ജിനി എന്നിവരാണ് ഷോ ഒരുക്കിയത്. നസീബ് കലാഭവൻ, ബിജു കലാഭവൻ, ആർട്ടിസ്റ്റ് ശ്യാ൦, സുമി അരവിന്ദ്, ശ്രുതിനാഥ് അവർ ഡ്രീംസ് ഡാൻസ് സംഘം എന്നിവരാണ് പരിപാടികൾ അവതരിപ്പിച്ചത്. ചെണ്ടമേളം കൂടാതെ അൻപതോളം വനിതകളും ,കുട്ടികളും അണിനിരന്ന ഫാഷൻ ഷോയും പരിപാടിയ്ക്ക് മാറ്റുകൂട്ടി.