PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIബുർജീൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഗ്ലോബൽ ഹെൽത്ത് യുഎസിൽ തുറന്നു; മെഡിക്കൽ ചികിത്സാ, ഗവേഷണ രംഗങ്ങളിൽ ആഗോള സഹകരണം ലക്‌ഷ്യം

ബുർജീൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഗ്ലോബൽ ഹെൽത്ത് യുഎസിൽ തുറന്നു; മെഡിക്കൽ ചികിത്സാ, ഗവേഷണ രംഗങ്ങളിൽ ആഗോള സഹകരണം ലക്‌ഷ്യം

ബുർജീൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഗ്ലോബൽ ഹെൽത്ത് യുഎസിൽ തുറന്നു; മെഡിക്കൽ ചികിത്സാ, ഗവേഷണ രംഗങ്ങളിൽ ആഗോള സഹകരണം ലക്‌ഷ്യം

അബുദാബി/ ന്യൂയോർക്ക്: ചികിത്സാ ഗവേഷണ രംഗങ്ങളിൽ ആഗോള തലത്തിലുള്ള മുന്നേറ്റത്തിനായി യുഎസിൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ച് ബുർജീൽ ഹോൾഡിങ്സ്. ന്യൂയോർക്കിൽ ആരംഭിച്ച ബുർജീൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഗ്ലോബൽ ഹെൽത്ത് കാൻസർ അടക്കമുള്ള രോഗങ്ങൾക്ക് പരിചരണം മെച്ചപ്പെടുത്തുന്നതിനുള്ള ഗവേഷണവും ആഗോള തലത്തിലുള്ള സഹകരണവുമാണ് പ്രധാനമായും ലക്ഷ്യമിടുന്നത്.യുഎഇ വിദേശ വ്യാപാര സഹമന്ത്രി ഡോ. താനി ബിൻ അഹമ്മദ് അൽ സെയൂദി, ബുർജീൽ ഹോൾഡിങ്സ് സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിൽ, ന്യൂയോർക്ക് സിറ്റി ഡിപ്പാർട്ട്മെന്റ് ഓഫ് ഹെൽത്ത് ആൻഡ് മെന്റൽ ഹൈജീൻ കമ്മീഷണർ ഡോ. അശ്വിൻ വാസൻ, നാഷണൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലെ സീനിയർ സയന്റിഫിക് അഡ്വൈസർ ഡോ.ഒഫിറ ജിൻസ്ബർഗ് തുടങ്ങിയവർ ന്യൂയോർക്കിൽ നടന്ന ചടങ്ങിൽ പങ്കെടുത്തു.

മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ ആരോഗ്യ സേവനദാതാക്കളിലൊന്നായ ബുർജീൽ ഹോൾഡിങ്സ് മികച്ച ഗവേഷകർ, ശാസ്ത്രജ്ഞർ, മെഡിക്കൽ പ്രൊഫഷണലുകൾ എന്നിവരെ കണ്ടെത്താനും, അതിലൂടെ വിദ്യാഭ്യാസം, ആരോഗ്യപരിപാലനം, ഗവേഷണം എന്നീ മേഖലകളിൽ നൂതന മാറ്റത്തിനുമാണ് പുതിയ ഇൻസ്റ്റിറ്റ്യൂട്ടിലൂടെ ലക്ഷ്യമിടുന്നത്. യുഎഇയും ആഗോള പങ്കാളികളുമായുള്ള ആഴത്തിലുള്ള സഹകരണവും ഇതിലൂടെ ഉറപ്പാക്കും. ബുർജീലിൻ്റെ ചികിത്സാ, ഗവേഷണ മേഖലകൾക്ക് കരുത്തേകാനും ആഗോള ആരോഗ്യ സേവനദാതാവെന്ന നിലയിയിൽ പ്രാമുഖ്യം ഉയർത്താനും ഇൻസ്റ്റിറ്റ്യൂട്ട് വഴിയൊരുക്കും.

പ്രമുഖ ആരോഗ്യസംരക്ഷണ സ്ഥാപനങ്ങളുമായും കമ്പനികളുമായും സഹകരിക്കുക, അന്താരാഷ്ട്ര തലത്തിൽ ബുർജീലിന്റെ സംഭാവനകൾ വർദ്ധിപ്പിക്കുക, ചികിത്സയിലും സാങ്കേതികവിദ്യയിലും മുന്നേറ്റങ്ങൾ ഉറപ്പാക്കുക, എന്നീ ലക്ഷ്യങ്ങളോടെയാണ് ബുർജീൽ യുഎസിൽ പ്രവർത്തനം തുടങ്ങുന്നതെന്ന് ഡോ. ഷംഷീർ വയലിൽ പറഞ്ഞു.അർബുദം പോലുള്ള ഗുരുതര രോഗങ്ങൾക്ക് ചികിത്സ ഉറപ്പാക്കാൻ ആഗോള കൂട്ടായ്‌മ അനിവാര്യമാണെന്നും ബുർജീൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഗ്ലോബൽ ഹെൽത്ത് അതിനു വഴിയൊരുക്കുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി ഡോ. താനി ബിൻ അഹമ്മദ് അൽ സെയൂദി പറഞ്ഞു. “കാൻസർ ഗവേഷണം, ചികിത്സ, മരുന്ന് വികസനം, പരിചരണം എന്നിവയുടെ കേന്ദ്രമാകുന്നതോടൊപ്പം മികച്ച ആരോഗ്യ പങ്കാളിത്തം ഉറപ്പാക്കാനും കേന്ദ്രത്തിനാവട്ടെ,” അദ്ദേഹം ആശംസിച്ചു.ആരോഗ്യസംരക്ഷണത്തിലെ ഏറ്റവും പുതിയ മുന്നേറ്റങ്ങൾ, നയങ്ങൾ, കാൻസർ പരിചരണത്തിന്റെ ഭാവി എന്നിവ സംബന്ധിച്ച നിർണ്ണായക ചർച്ചകൾക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്ത വിദഗ്ധർ തുടക്കമിട്ടു. ഇത് സംബന്ധിച്ച സജീവമായ തുടർ ചർച്ചകളും പങ്കാളിത്തങ്ങളും വരും മാസങ്ങളിൽ ഉണ്ടാകും

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment