ഇന്റർ നാഷനൽ കരാട്ടെ സെമിനാർ ഷിഹാൻ മുഹമ്മദ് ഫായിസ് അമേരിക്കയിലേക്ക്
അബുദാബി: അമേരിക്കയിലെ വിർജീനിയ കേന്ദ്രമായി ഇന്റർ നാഷണൽ കിബുക്കൻ അസോസിയേഷൻ സംഘടിപ്പിക്കുന്ന 15 മത് ഇന്റർനാഷണൽ കരാട്ടെ സെമിനാറിൽ പങ്കെടുക്കാൻ ഷിഹാൻ മുഹമ്മദ്ഫായിസ് അമേരിക്കയിലേക്ക് പുറപ്പെടുന്നു. ഈമാസം 29 നു അബുദാബിയിൽ നിന്നും ഖത്തർ വഴി അമേരിക്കയിലെ വിർജിനയിലേക്ക് യാത്ര തിരിക്കുന്ന മുഹമ്മദ് ഫായിസ് ആഗസ്ത് 1 മുതൽ 4 വരെ നീണ്ടു നിൽക്കുന്ന ഇന്റർനാഷനൽ സെമിനാറിൽ അതിഥിയായും സെമിനാറിൽ സെഷനുകൾ അവതരിപ്പിച്ചും യു എ ഇ യെ പ്രതിനിധീകരിച്ച് പങ്കെടുക്കും ഏഷ്യാ ഭൂഖണ്ഡത്തിൽ നിന്നും യുഎഇ യും ജപ്പാനും മാത്രമാണ് സെമിനാറിൽ പങ്കെടുക്കുന്നത് യുഎഇ യെ പ്രതിനിധീകരിച്ച് പങ്കെടുക്കാൻ ഷിഹാൻ മുഹമ്മദ് ഫായിസിനാണ് ക്ഷണം ലഭിച്ചത്. ഇത് നാലാം തവണയാണ് ഫായിസ് ഇന്റർ നാഷണൽ സെമിനാറിൽ പങ്കെടുക്കുന്നത് എങ്കിലും അമേരിക്കയിൽ ആദ്യമായിട്ടാണ് ഒരു മലയാളി ഇത്തരത്തിൽ ഒരു സെമിനാറിൽ പങ്കെടുക്കുന്നത്.
കണ്ണൂർ കണ്ണപ്പുരം സ്വദേശി ശിഹാൻ മുഹമ്മദ് ഫായിസ് ഇന്റർ നാഷനൽ കിബുക്കൻ അസോസിയേഷന്റെ പ്രത്യേക ക്ഷണ പ്രകാരമാണ് ഇന്റർനാഷണൽ കരാട്ടെ സെമിനാറിന് പങ്കെടുക്കാൻ അമേരിക്കയിലേക്ക് പുറപ്പെടുന്നത് യു എ ഇ കൺട്രി റപ്രസെന്റെറ്റ്റീവും ടി എം എ ഫൗണ്ടറും ചീഫ് എക്‌സൈമിനറുമായ മുഹമ്മദ് ഫായിസ്
ഇതിനു മുമ്പ് മൂന്ന് തവണ ജപ്പാനിൽ ഇന്റർ നാഷനൽ സെമിനാറിന് പങ്കെടുക്കാൻ അവസരം ലഭിച്ചിട്ടുണ്ട് കരാട്ടെയോടുള്ള അഭിനിവേഷവും സമർപ്പണവും ആഴത്തിലുള്ള അറിവും കഴിവും കണക്കിലെടുത്ത് ജപ്പാനിലെ ഒക്കിനാവ ഹെഡ്കോട്ടേഴ്സ് 2019 ൽ മുഹമ്മദ് ഫായിസിന് ഷിഹാൻ പദവി നൽകി ആദരിച്ചു കരാട്ടെ ജീവിത സപര്യയാക്കിയ മുഹമ്മദ് ഫായിസിന് യു എ ഇ യിലും ഇന്ത്യയിലെ വിവിധ സ്ഥാനങ്ങളിലും നൂറുക്കണക്കിനു ശിഷ്യഗണങ്ങളുണ്ട്. അമേരിക്കയിലെ കിബുക്കൻ അസോസിയേഷന്റെ സെമിനാർ കഴിഞ്ഞ് ഓഗസ്റ്റ് 9 നു തിരിച്ചെത്തുന്ന ഫായിസ് ഓസ്ട്രേലിയൻ പര്യടനത്തിന്റെ തിരക്കിലേക്ക് നീങ്ങുകായാണ് 27 വർഷമായി യു എ ഇ യിൽ പ്രവാസിയായ ഫായിസ് അബുദാബിയിൽ ആണ് താമസം ഷഫീന മുഹമ്മദ് ഫായിസ് ഭാര്യയാണ് മക്കൾ മുഹമ്മദ് ഫഹീം ഫായിസ്, ആയിഷ ഫായിസ്, ഫാരിഹ ഫായിസ്