വി ടിവി കവിതകൾ ശ്രദ്ധേയമാകുന്നു .
അബുദാബി :യു എ ഇ യുടെ മഹത്തായ സാംസ്കാരിക ഗരിമയും മാനവികതയും ഭരണാധികാരികളുടെ ദീർഘ വീക്ഷണങ്ങളുമുൾപ്പെടെയുള്ള ചരിത്ര പാരമ്പര്യങ്ങളെ ഉൾകൊള്ളിച്ചു കൊണ്ടുള്ള തന്റെ കവിതകളിലൂടെ ശ്രദ്ധേയനായ ഗാന്ധിയനും സാമൂഹിക പ്രവർത്തകനുമായ വി ടി വി ദാമോദരന്റെ യു എ ഇ യെ കുറിച്ചുള്ള പതിനൊന്നാമത്തെ കവിതയും അറബി ഭാഷയിൽ വിവർത്തനം ചെയ്ത് അബുദാബി പോലീസിന്റെ ഔദ്യോഗിക മാഗസിൻ ആയ ‘999 ‘ ൽ പ്രസിദ്ധീകരിച്ചു.
ഊഷരഭൂമികയിൽ മാനവ സ്നേഹവും ഉദാത്തമായ ആതിഥേയത്വവും നില നിർത്തിക്കൊണ്ട് ഒന്നുമില്ലായ്മയിൽ നിന്നും സമ്പൽ സമൃദ്ധമായ ഒരു രാഷ്ട്രം കെട്ടിപ്പടുത്ത യുണൈറ്റഡ് അറബ് എമിറേറ്റസിന്റെ രാഷ്ട്ര പിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹിയാനെ കുറിച്ച് ധാരാളം കവിതകളും ലേഖനങ്ങളും എഴുതി തുടങ്ങിയ വി ടി വി യുടെ രചനകളിൽ ഗ്രാൻഡ് മോസ്‌ക് , ഉൾപ്പെടെയുള്ള ചരിത്ര സൗധങ്ങളും
ധീര രക്തസാക്ഷിളുടെ പ്രകീർത്തനങ്ങളും ഗാന്ധിജിയും ഷെയ്ഖ് സായിദും വിഭാവന ചെയ്ത മാനവ സ്നേഹവും ഇന്ത്യയുടേയും യു എ ഇ യുടെയും കലാ സാംസ്‌കാരിക പൈതൃകങ്ങളുമൊക്കെ പലപ്പോഴായി വിഷയമായിട്ടുണ്ട്.
അവസാനമായി സഹിഷ്ണുതയുടെ മകുടോദാഹരണമായി അബുദാബി പ്രവിശ്യയിൽ പടുത്തുയർത്തപ്പെട്ട ബാപ്‌സ് ഹിന്ദു ക്ഷേത്രത്തെ കുറിച്ചാണ് ‘മാനവ മഹാ ക്ഷേത്രം’ എന്ന പേരിൽ കവിത രചിച്ചത് പ്രസ്തുത കവിത . നീതിന്യായ കാര്യാലയത്തിൽ ഉദ്യോഗസ്ഥനായിരുന്ന ഫറോക്ക് സ്വദേശി അബ്ദുറഹിമാൻ പൊറ്റമ്മൽ അറബി ഭാഷയിലേക്ക് വിവർത്തനം ചെയ്യുകയും അബുദാബി പോലീസ് ഔദ്യോഗിക പ്രസിദ്ധീകരണമായ ‘999’ മാഗസിനിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു .
കവിയും അബുദാബി പോലീസ് മാഗസിൻ ചീഫ് എഡിറ്ററുമായ ഡോക്ടർ ഖാലിദ് അൽ ദൻഹാനി കവിത പ്രസിദ്ധീകൃതമായ മാഗസിൻ വി ടി വി ക്ക് സമ്മാനിച്ചു .
അറബിയിലേക്ക് വിവർത്തനം ചെയ്ത് പോലീസ് മാഗസിൻ പ്രസിദ്ധീകരിക്കുന്ന വിടിവിയുടെ പതിനൊന്നാമത്തെ കവിതയാണ് ‘മാനവ മഹാ ക്ഷേത്രം ’.