ബൈത്തുറഹ്മ സമർപ്പണ പരിപാടിയുടെ പോസ്റ്റർ റിലീസിംഗ് നടന്നു
അബുദാബി: അബുദാബി വാണിമേൽ പഞ്ചായത്ത് കെഎംസിസി ബൈത്തുറഹ്മ സമർപ്പണ പരിപാടിയുടെ പോസ്റ്റർ റിലീസിംഗ് അബുദാബിയിൽ വെച്ച് നടന്നു. അബുദാബിയിൽ വെച്ച് നടക്കുന്ന അബുദാബി വാണിമേൽ പഞ്ചായത്ത് കെഎംസിസിയുടെ ബൈത്തുറഹ്മ സമർപ്പണ പരിപാടിയുടെ പോസ്റ്റർ റിലീസിംഗ് റജബ് കാർഗോയുടെ ചെയർമാൻ ഫൈസൽ റജബ് അബുദാബി സംസ്ഥാന കെഎംസിസി ഭാരവാഹികളായ അബുദുൽ ബാസിത് കായക്കണ്ടി അഷ്‌റഫ് സിപി തുടങ്ങിയവർക്ക് നൽകി പ്രകാശനം ചെയ്തു. ചടങ്ങിൽ വാണിമേൽ പഞ്ചായത്ത് കെഎംസിസിl പ്രസിഡണ്ട് മുജീബ് എ കെ അധ്യക്ഷം വഹിച്ചു ജില്ല പ്രസിഡണ്ട് ജാഫർ തങ്ങൾ, ഇസ്മായിൽ കെ വി തബക്, മണ്ഡലം വൈസ് പ്രസിഡന്റുമാരായ റഫീഖ് കൃഷ്ണൻകണ്ടി, റഷീദ് കാവിലുംപാറ, മജീദ് കുയ്തേരി, വാണിമേൽ, സീനിയർ വൈസ് പ്രസിഡന്റ് സലീം പി, നജീബ് കണിയാൻകണ്ടി തുടങ്ങിയവർ സംബന്ധിച്ചു ജനറൽ സെക്രട്ടറി റാഷിദ് കുയ്തേരി സ്വാഗതവും ട്രഷറർ ഷൗകത് വാണിമേൽ നന്ദിയും പറഞ്ഞു.