അബുദാബി സാംസ്കാരിക വേദിയുടെ ജനറൽബോഡി യോഗം നടന്നു
അബുദാബി : അബുദാബി സാംസ്കാരിക വേദിയുടെ 2023-2024 വർഷത്തെ ജനറൽബോഡി യോഗം നവംബർ 8, കഴിഞ്ഞ ദിവസം അബുദാബി മലയാളിസമാജത്തിൽ വച്ച് നടന്നു. യോഗത്തിൽ പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു.
പ്രസിഡന്റായി സാബു അഗസ്റ്റിൻ, വർക്കിംഗ് പ്രസിഡന്റായി റോയ്‌സ് ജോർജ്, ജനറൽ സെക്രട്ടറിയായി ബിമൽ കുമാർ, ട്രഷററായി മുജീബ് അബ്ദുൽ സലാം, എന്നിവർ നയിക്കുന്ന 44 അംഗ എക്സിക്യൂട്ടീവ് കമ്മറ്റിയിൽ മുഖ്യരക്ഷാധികാരിയായി അനൂപ് നമ്പ്യാരെയും രക്ഷാധികാരിമാരായി കേശവൻ ലാലി, ഷാനവാസ് മാധവൻ, മൊയ്‌തീൻ അബ്ദുൽ അസിസ്, ടി.വി.സുരേഷ് കുമാർ എന്നിവരെയും യോഗം തിരഞ്ഞെടുത്തു.