ഈദ് അല്‍ ഇത്തിഹാദ് – ദുബൈ മര്‍കസ് ഐ സി എഫ് റാലി നടത്തി.
ദുബൈ : ദുബൈ മര്‍കസ് ഐ സി എഫ് നടത്തിയ ദേശീയ ദിന റാലിയില്‍ നൂറുകണക്കിന് ആളുകള്‍ അണിനിരന്നു. രാവിലെ 8 ന് ദേര മുതീന റോഡില്‍ മേജര്‍ഹമദ് സാലിം അല്‍ ത്വന്‍യജി ഉല്‍ഘാടനം ചെയ്തു. സാമുഹിക സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖര്‍ റാലിയില്‍ അണിനിരന്നു. വിദ്യാര്‍ഥികളുടെ സ്‌കേറ്റിംഗ്, ദഫ്, സ്‌കൗട്ട്, തുടങ്ങി വിദ്യാര്‍ഥികളുടെ കലാ പ്രകടനങ്ങളും അരങ്ങേറി. സമാന സമ്മേളത്തില്‍ ഡോ.കാസിം സന്ദേശ പ്രഭാഷണം നടത്തി.
അബ്ദുല്‍ അസീസ് സഖാഫി മമ്പാട്, ഡോ. അബ്ദുസലാം സഖാഫി എരഞ്ഞിമാവ്, അബ്ദുസ്സലാം സഖാഫി വെള്ളലശ്ശേരി, പി എസ് കെ മൊയ്തു ബാഖവി മാടവന, സലീം ഷാ, കരീം തളങ്കര, ആസിഫ് മുസ്ലിയാര്‍ പുതിയങ്ങാടി, ഫ്‌ലോറ ഹസന്‍ ഹാജി, സലാം മാസ്റ്റര്‍ കാഞ്ഞിരോട്, സി പി ഉബൈദ് സഖാഫി, മുഹമ്മദലി സൈനി, മുഹമ്മദ് കുഞ്ഞി സഖാഫി കണ്ണപുരം, ഇസ്മാഈല്‍ കക്കാട് തുടങ്ങിയവര്‍ നേതൃത്വം നല്‍കി