റാസൽഖൈമ ജെബൽ ജെയ്‌സ് മലയിലെത്തിയ കണ്ണൂർ സ്വദേശിക്ക് ദാരുണാന്ത്യം.
റാസൽഖൈമ: അവധിയാഘോഷത്തിനായി റാസൽഖൈമ ജെബൽ ജെയ്‌സ് മലയിലെത്തിയ കണ്ണൂർ സ്വദേശിക്ക് ദാരുണാന്ത്യം. കണ്ണൂർ തോട്ടട വട്ടക്കുളം സ്വദേശി മൈത്തിലി സദനത്തിൽ സായന്ത് മധുമ്മലിനെയാണ് (32) ജെബൽ ജെയ്‌സ് മലമുകളിൽ നിന്ന് വീണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ഫോട്ടോയെടുക്കുന്നതിനിടയിൽ അബദ്ധത്തിൽ മലമുകളിൽ നിന്ന് താഴേക്ക് വീണതാകാമെന്നാണ് നിഗമനം.