കല്ലൂർമ്മ – പെരുമ്പാൾ മഹല്ല് പ്രാവാസി കൂട്ടായ്മ : വിസ്വാൽ – 25 പ്രൗണ്ഡമായി.
റാസൽഖൈമ : കല്ലൂർമ്മ – പെരുമ്പാൾ മഹല്ല് പ്രാവാസി കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ “വിസ്വാൽ- 25 ” സംഘടിപ്പിച്ചു. ദിഖ്ദാഖ ഹംദാനിയ്യ ഫാം ഹൗസിൽ നടന്ന സൗഹൃദ സംഗമം മഹല്ല് വൈസ് പ്രസിഡന്റ് പി പി നൗഫൽ സഅദി ഉദ്ഘാടനം ചെയ്തു. സ്വാഗതം സംഘം ചെയർമാൻ കേരള അബൂബക്കർ ഹാജി ആധ്യക്ഷത വഹിച്ചു. കേരള ഗ്രൂപ്പ് ഓഫ് കമ്പനീസ് സി ഇ ഒ എം പി ഹസൻ ഹാജി. പ്രവാസി കൂട്ടായ്മ ചെയർമാൻ ഉമ്മർ മണാളത്ത്, പി പി സൈദു മുഹമ്മദ്, കെ വി റംശീഖ് ഫാളിലി,കെ അബൂത്വാഹിർ, മുഹമ്മദലി കല്ലൂർമ്മ എന്നിവർ പ്രസംഗിച്ചു. ക്ഷേമ പദ്ധതി പ്രഖ്യാപനം ആദരിക്കൽ, കുട്ടികളുടെ കലാ , കായിക പരിപാടികൾ, ആസ്വാദനം, കമ്പവലി എന്നിവ സംഘടിപ്പിച്ചു. റശീദ് ചന്ദനത്തേതിൽ, കെ സൈഫുദ്ധീൻ, പി പി സുബൈർ, ശാകിർ കേരള , എം പി അൻസാർ , കെ ഹമീദ് പി പി ജസീർ, ഇസ്മാഈൽ പടാത്ത് എന്നിവർ നേതൃത്വം നൽകി. പി പി നൗഷാദ് സ്വാഗതവും എ കെ ശക്കീർ നന്ദിയും പറഞ്ഞു.