യു എ ഇ യിൽ ഒരുമോത്സവം സംഘടിപ്പിച്ചു
ദുബായ് : ചടയമംഗലം നിയമസഭാ നിയോജക മണ്ഡലത്തിൽ നിന്നും പരിസര പ്രദേശങ്ങളിൽ നിന്നുമുള്ള യു എ ഇ പ്രവാസികളുടെ കൂട്ടായ്മയായ കടയ്ക്കൽ ഒരുമയുടെ മെഗാ പരിപാടിയായ ഒരുമോത്സവം സീസൺ 12 നടത്തി. സംഗീതജ്ഞൻ ജാസി ഗിഫ്റ്റ് നയിച്ച മ്യൂസിക്കൽ ഷോ, മിമിക്രി താരം സമദ്, ആദ്മ ഡാൻസ് ക്രൂ, ഒരുമ ആർട്സ് ക്ലബ് തുടങ്ങിയവരുടെ കലാപരിപാടികളും അരങ്ങേറി. ‘മഴ’ എന്ന കലാരൂപം ഏറെ ശ്രദ്ധേയമായി.