PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeIndiaഒരു ലിറ്റർ രാസവസ്തുക്കൾ ഉപയോഗിച്ച് 500 ലിറ്റർ വ്യാജ പാൽ ഉൽപ്പാദിപ്പിച്ച വ്യാപാരി പിടിയിൽ: റെയ്ഡിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.

ഒരു ലിറ്റർ രാസവസ്തുക്കൾ ഉപയോഗിച്ച് 500 ലിറ്റർ വ്യാജ പാൽ ഉൽപ്പാദിപ്പിച്ച വ്യാപാരി പിടിയിൽ: റെയ്ഡിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.

ഒരു ലിറ്റർ രാസവസ്തുക്കൾ ഉപയോഗിച്ച് 500 ലിറ്റർ വ്യാജ പാൽ ഉൽപ്പാദിപ്പിച്ച വ്യാപാരി പിടിയിൽ: റെയ്ഡിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.

ലഖ്നൗ: ഭക്ഷണത്തിന് രുചിയും നിറവും മണവും ലഭിക്കാനും കേടുപാടുണ്ടാകാതിരിക്കാനും മായംകലർത്തിയതിന് പലരെയും പിടികൂടിയ സംഭവങ്ങൾ കേട്ടിട്ടുണ്ടാകും. എന്നാൽ ഉത്തർപ്രദേശിൽ നിന്ന് പുതുതായി വരുന്ന വാർത്തകൾ ​ഞെട്ടിക്കുന്നതാണ്. ഒരു ലിറ്റർ രാസവസ്തുക്കൾ ഉപയോഗിച്ച് 500 ലിറ്റർ വ്യാജ പാൽ ഉൽപ്പാദിപ്പിച്ചതിന് യുപിയിൽ വ്യവസായി അറസ്റ്റിലായിരിക്കുകയാണ്. അഗർവാൾ ട്രേഡേഴ്‌സ് ഉടമ അജയ് അഗർവാളാണ് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്ന തരത്തിൽ കൃത്രിമ പാലുണ്ടാക്കി വിൽപന നടത്തിയത്. ഈ പാൽ വിൽക്കുന്ന കടകളിലും സംഭരണ ​​കേന്ദ്രങ്ങളിലും ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) നടത്തിയ റെയ്ഡിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.അജയ് അഗർവാൾ രണ്ട് പതിറ്റാണ്ടോളമായി ഇത്തരത്തിൽ കൃത്രിമ പാലും പനീറും വിൽപന നടത്തിയിരുന്നതായി അധികൃതർ വെളിപ്പെടുത്തി. ബുലന്ദ്ഷഹറിൽ നിന്നാണ് അജയ് അഗർവാളിനെ പിടികൂടുന്നത്.പാലിൽ സംശയം തോന്നിയതിനെ തുടർന്ന് പ്ലാൻറുകളിൽ നടത്തിയ റെയ്ഡിൽ ഉദ്യോഗസ്ഥർ കൃത്ര്യമപാൽ ഉണ്ടാക്കാനുള്ള രാസവസ്തുക്കൾ പിടിച്ചെടുക്കുകയായിരുന്നു. ‘എന്നാൽ വ്യാജ പാൽ ഉണ്ടാക്കാൻ താൻ ഉപയോഗിച്ച രാസവസ്തുക്കൾ ഏതൊക്കെയാണെന്ന് അഗർവാൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. 5 മില്ലിഗ്രാം രാസവസ്തുക്കൾ ഉപയോഗിച്ച് 2 ലിറ്റർ വരെ വ്യാജ പാൽ സൃഷ്ടിക്കാൻ കഴിയുമെന്ന് ഉദ്യോഗസ്ഥർ മാധ്യമങ്ങളോട് പറഞ്ഞു,എങ്ങനെയാണ് മായം കലർന്ന പാൽ ഉൽപ്പാദിപ്പിച്ചതെന്നതിന്റെ വിഡിയോയും ഉദ്യോഗസ്ഥർ പുറത്തുവിട്ടു.ഒരു കുപ്പി പാൽ ഉണ്ടാക്കാൻ ശരീരത്തിന് അപകടകരമായ നിരവധി രാസവസ്തുക്കൾ ഉപയോഗിച്ച് തയ്യാറാക്കിയ ലായനിയും പാലാണെന്ന് മണത്തിലും രുചിയിലും തോന്നാനുള്ള വിവിധ ഉൽപ്പന്നങ്ങളും വെള്ളത്തി​ലേക്ക് ചേർക്കുന്നതോടെ ലിറ്ററുകണക്കിന് പാൽ തയ്യാറാകുന്നു. ഇവ പാക്ക് ചെയ്ത് വിൽക്കുന്നതായിരുന്നു രീതി.രുചിക്കും മണത്തിനു​മായി ചേർക്കുന്ന ഉൽപ്പന്നങ്ങളിൽ മിക്കതിന്റെയും ഉപയോഗകാലാവധി കഴിഞ്ഞതാണെന്നും കണ്ടെത്തി. രാസവസ്‍തുക്കളെക്കുറിച്ചറിയാൻ
അജയ് അഗർവാളിനെയും അദ്ദേഹത്തിന്റെ സഹപ്രവർത്തകരെയും പൊലീസ് ചോദ്യം ചെയ്യുകയാണ്. ഇയാളുടെ ഫാക്ടറിയിൽ നിന്ന് വ്യാജ പാൽ വാങ്ങിയവരെ കണ്ടെത്താനുള്ള അന്വേഷണവും നടക്കുന്നുണ്ട്. കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ അദ്ദേഹം പാൽ ഉൽപന്നങ്ങൾ എവിടെയാണ് വിതരണം ചെയ്തതെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് തങ്ങളെന്ന് എഫ്എസ്എസ്എഐ ഉദ്യോഗസ്ഥനായ വിനിത് സക്സേന പറഞ്ഞു.ഇ ന്ത്യയിലെ പകുതിയോളം ഡയറികളിലെ പാലിലും പാലുൽപ്പന്നങ്ങളിലും മായം വ്യാപകമാണെന്ന് ഉദ്യോഗസ്ഥർ പറയുന്നു.

 

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment