എ.ബി.സി കാർഗോ യിൽ ബൈക്ക് റൈഡേഴ്സിന് അൻപത് തൊഴിലവസരം ഒരുങ്ങുന്നു: ആകർഷകമായ ശമ്പളം
ദുബായ്: ജിസിസിയിലെ പ്രമുഖ കാർഗോ കമ്പനിയായ ”എ.ബി.സി കാർഗോ ” യിൽ ബൈക്ക് റൈഡേഴ്സിന് അൻപത് തൊഴിലവസരം ഒരുങ്ങുന്നു. യു എ ഇ യിൽ ബൈക്ക് ലൈസൻസുള്ള അൻപത് പേർക്കാണ് അവസരം ഒരുങ്ങുന്നത്. ജനുവരി 12 ,13 തീയതികളിലായി രാവിലെ പത്തു മണി മുതൽ ഉച്ചക്ക് ഒരു മണി വരെ ദുബായ് അൽഖൂസിൽ അൽ ഖൈൽ മാളിന് എതിർവശം എ ബി സി കാര്‍ഗോ കോർപറേറ്റ് ഓഫീസിലാണ് ഇന്റർവ്യൂ നടക്കുക. 3500 ദിർഹം ആണ് ശമ്പളമായി നൽകുക എന്ന് അധികൃതർ അറിയിച്ചു.