PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeDelhiമരുന്നു മുതൽ വ്യാവസായിക വസ്തുക്കൾക്ക് വരെ വിലക്കുറവ്.

മരുന്നു മുതൽ വ്യാവസായിക വസ്തുക്കൾക്ക് വരെ വിലക്കുറവ്.

മരുന്നു മുതൽ വ്യാവസായിക വസ്തുക്കൾക്ക് വരെ വിലക്കുറവ്.

ന്യൂഡൽഹി: ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റിൽ കസ്റ്റംസ് തീരുവയിൽ ഉൾപ്പെടെ നിരവധി മാറ്റങ്ങളാണു പ്രഖ്യാപിച്ചത്. വിവിധ മേഖലകൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. മരുന്നു മുതൽ വ്യാവസായിക വസ്തുക്കൾക്കു വരെ വിലക്കുറവ് ഉണ്ട്. അതുപോലെ തന്നെ വില കൂടിയവയും ഉണ്ട്.

വില കുറയുന്നവ

∙ മൊബൈൽ ഫോണ്‍

∙ കാൻസർ, അപൂർവ രോഗങ്ങൾക്കുള്ള 36 മരുന്നുകൾ

∙ ഇലക്ട്രിക് വാഹന ബാറ്ററികൾ

∙ കാരിയർ-ഗ്രേഡ് ഇഥർനെറ്റ് സ്വിച്ചുകൾ

∙ അടിസ്ഥാന കസ്റ്റംസ് ഡ്യൂട്ടിയിൽ നിന്ന് കോബാൾട്ട് ഉൽപന്നം, എൽഇഡി/എൽസിഡി, സിങ്ക്, ലിഥിയം-അയൺ ബാറ്ററി സ്ക്രാപ്പ്, 12 ക്രിട്ടിക്കൽ മിനറൽസ് എന്നിവ പൂർണമായും ഒഴിവാക്കി.

∙ മെഡിക്കൽ ഉപകരണങ്ങൾ

∙ കപ്പലുകൾ നിർമിക്കുന്നതിനുള്ള അസംസ്കൃത വസ്തുക്കളുടെ അടിസ്ഥാന കസ്റ്റംസ് ഡ്യൂട്ടി 10 വർഷത്തേക്ക് കൂടി ഒഴിവാക്കി.

∙ സമുദ്ര ഉൽപ്പന്നങ്ങൾ

∙ കരകൗശല ഉൽപനങ്ങൾ

∙ വെറ്റ് ബ്ലൂ ലതറിനെ അടിസ്ഥാന കസ്റ്റംസ് ഡ്യൂട്ടിയിൽനിന്നു പൂർണമായും ഒഴിവാക്കി.

വില കൂടുന്നവ

∙ ഇന്ററാക്ടീവ് ഫ്ലാറ്റ് പാനൽ ഡിസ്പ്ലേയുടെ അടിസ്ഥാന കസ്റ്റംസ് തീരുവ 10 ശതമാനത്തിൽ നിന്ന് 20 ശതമാനമായി ഉയർത്തും

∙ നെയ്ത തുണിത്തരങ്ങൾ

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment