PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIവിപണി ഉണർവിന് കരുത്തേകുന്ന ബജറ്റ്: എം.എ.യൂസഫലി

വിപണി ഉണർവിന് കരുത്തേകുന്ന ബജറ്റ്: എം.എ.യൂസഫലി

വിപണി ഉണർവിന് കരുത്തേകുന്ന ബജറ്റ്: എം.എ.യൂസഫലി

അബുദാബി: ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച കേന്ദ്രബജറ്റ് ഇടത്തരക്കാരായ ജനങ്ങളുടെ കൈവശം കൂടുതൽ പണം എത്തുന്നതിനും സാധാരണക്കാർക്ക് സാമ്പത്തിക നേട്ടം നൽകുന്നതാണെന്നും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി. ആദായ നികുതി ഇളവ് പ്രഖ്യാപിച്ചതിലൂടെ ഉപഭോക്തൃ വിപണി സജീവമാകുന്നതിനും വഴിയൊരുക്കും.

ചെറുകിട ഇടത്തരം സംരംഭകർക്കും സ്റ്റാർട്ട്അപ്പ് മേഖലയ്ക്കും കൂടുതൽ അവസരങ്ങൾ തുറക്കുന്നതാണ് ബജറ്റ്. പ്രാദേശിക ഉത്പാദനം വർധിക്കുന്നതിനും പുതിയ പ്രഖ്യാപനങ്ങൾ വഴിയൊരുക്കും. വനിതാസംരംഭകർക്കും കർഷകർക്കും മികച്ച പിന്തുണ നൽകുന്നത് കൂടിയാണ് കേന്ദ്രബജറ്റ്. കയറ്റുമതി പ്രോത്സാഹന മിഷൻ പ്രഖ്യാപനം രാജ്യത്തിൻ്റെ കയറ്റുമതി മേഖലയിൽ പുതിയ ഊർജ്ജം നൽകും. കളിപ്പാട്ടമേഖലയെ ഗ്ലോബൽ ഹബ്ബ് ആക്കുമെന്ന പ്രഖ്യാപനം തദ്ദേശിയ കളിപ്പാട്ട നിർമ്മാണ മേഖലയിലയെ കൂടുതൽ വൈവിധ്യവത്ക്കരിക്കുന്നതിനും കൂടുതൽ നിക്ഷേപമെത്തുന്നതിനും ഉപകരിക്കും.

2030 ആകുമ്പോൾ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സാമ്പത്തിക ശക്തി ആകാനുള്ള രാജ്യത്തീൻ്റെ ഇന്ത്യയുടെ ലക്ഷ്യത്തിന് വേഗതപകരുന്നതാണ് ബജറ്റ് പ്രഖ്യാപനങ്ങളെന്ന് എം.എ യൂസഫലി വ്യക്തമാക്കി.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment