ഐ. എസ്. സി. യുവജനോത്സവത്തിന് തുടക്കമായി
അബുദാബി: മൂന്ന് ദിവസസം നീണ്ടുനിൽക്കുന്ന അബുദാബി ഇന്ത്യാ സോഷ്യല്‍ ആൻഡ് കൾച്ചറൽ സെന്ററില്‍ (ഐ എസ് സി ) നടന്നുവരുന്ന യു എ യി ഓപ്പൺ യുവജനോത്സവത്തിന് തുടക്കമായി. വിവിധ എമിറേറ്റുകളിൽ നിന്നും ഏകദേശം അഞ്ഞുറോളം മത്സരാത്ഥികളാണ് അഞ്ചു വേദികളിലായി നടക്കുന്ന
വിവിധ കലാ മത്സരങ്ങളിൽ പങ്കെടുക്കുന്നത്. ആക്ടിങ് ജനറൽ സെക്രട്ടറി ദീപു സുദർശനന്റെ അധ്യക്ഷതയിൽ വൈസ് പ്രസിഡന്റ് കെ.എം. സുജിത്ത് നിലവിളക്ക് കൊളുത്തി ഉദ്‌ഘാടനം ചെയ്തു. ട്രഷറർ ദിനേശ് പൊതുവാൾ, സാഹിത്യ വിഭാഗം സെക്രട്ടറി നാസർ വിളഭാഗം, വിനോദവിഭാഗം സെക്രട്ടറി അരുൺ ആൻഡ്രു വർഗീസ്, കൺവീനർ എം. പി. കിഷോർ എന്നിവർ പങ്കെടുത്തു. യു എ യിലെ ഏറ്റവും വലിയ കലാമേളയിലൊന്നാണ് ഐ.എസ്.സി സംഘിടിപ്പിക്കുന്ന യുവജനോത്സവം.