ആലുവ റെസിഡൻ്റ്സ് ഓവർസീസ് മലയാളിസ് അസോസിയേഷനു പുതിയ നേതൃത്വം.
ദുബായ്: ആലുവ റെസിഡൻ്റ്സ് ഓവർസീസ് മലയാളിസ് അസോസിയേഷൻ (അരോമ) ദുബായിൽ വച്ച് നടന്ന ജനറൽ കൗൺസിലിൽ 2024-26 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. മൊയ്തീൻ അബ്ദുൽ അസീസ് (പ്രസിഡൻ്റ്), നൗഫൽ റഹ്മാൻ (വൈ:പ്രസിഡൻ്റ്), അനൂബ് എളമന (ജനറൽസെക്രട്ടറി), അബ്ദുൽ കലാം (സെക്രട്ടറി), അഡ്വ: സലീം എ.യു (ട്രഷറർ) മുഹമ്മദ് കെ മക്കാർ (വേൾഡ് അരോമ കൺവീനർ) സുനിതാ ഉമ്മർ (വെൽഫെയർ) സനുഖാൻ (സ്പോർട്ട്സ് & ആർട്ട്സ്) അൻവർ കെ.എം (മീഡിയ) എക്സിക്യൂട്ടീവ് അംഗങ്ങൾ സിദ്ധിഖ് മുഹമ്മദ്, നാദിർഷാ അലി അക്ബർ, ലൈജു കാരോത്തു കുഴി, ഷിഹാബ് മുഹമ്മദ്, ഉമ്മർ, ബിനോഷ് ബാലകൃഷ്ണൻ, സക്കീർ എം, നിയാസ് ഉസ്മാൻ, മൻസൂർ എന്നിവരെ തെരഞ്ഞെടുത്തു. അഡ്വ: നജ്മുദീൻ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. സിദ്ധിഖ് മുഹമ്മദ്, നാദിർഷാ അലി അക്ബർ, ലൈജു കാരോത്തുകുഴി, അരോമ അബുദാബി പ്രസിഡൻ്റ് അബ്ദുൽ ജലീൽ പി എ, ഷിഹാബ്, അരോമ ദുബായ് പ്രസിഡൻ്റ് വഹീദ്, ഷാർജ പ്രസിഡൻ്റ് അബ്ദുൽ റഷീദ്,അജ്മാൻ പ്രസിഡൻ്റ് ഷുഹൈബ്,റാസൽ ഖൈമ പ്രസിഡൻ്റ് നവാസ് ഇലഞ്ഞിക്കായി,ഫുജൈറ പ്രസിഡൻ്റ് ഷജറഞ്ഞ്, ഉമ്മുൽ ഖുവൈൻ പ്രസിഡൻ്റ് ഫൈസൽ എളമന അരോമൽ പ്രസിഡൻ്റ് അഡ്വ: ഫെബി ഷിഹാബ് മുൻ മീഡിയ കൺവീനർ സബാഹ് തുടങ്ങിയവർ ആശംസകൾ നേർന്നു. അനുബ് എളമന സ്വാഗതവും, മൊയ്തീൻ അബ്ദുൽ അസീസ് നന്ദിയും പറഞ്ഞു.