പെരുമാതുറ കൂട്ടായ്മ ഗ്ലോബൽ കമ്മിറ്റിക്ക് പുതു നേതൃത്വം
അബുദാബി : ജിസിസി രാജ്യങ്ങൾ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പെരുമാതുറ കൂട്ടായ്മയുടെ 2025-26 ലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ് നജീബ് അബ്ദുൽ ഖാദറിന്റെ അധ്യക്ഷതയിൽ ചേർന്ന വാർഷിക ജനറൽ ബോഡിയിൽ, ജനറൽ സെക്രട്ടറി കിഫാ ഇബ്രാഹിം വാർഷിക റിപ്പോർട്ടും ട്രഷറർ അൻസാർ ഖമറുദ്ദീൻ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. 25 വർഷമായി ജീവകാരുണ്യ രംഗത്ത് സ്തുത്യർഹമായ സേവനങ്ങൾ നടത്തിവരുന്ന പെരുമാതുറ കൂട്ടായ്മ, നാട്ടിലെ ജീവകാരുണ്യ വിദ്യാഭ്യാസ രംഗങ്ങളിൽ ഒട്ടേറെ നവീന പദ്ധതികൾ കഴിഞ്ഞ കാൽ നൂറ്റാണ്ടായി ആവിഷ്കരിച്ച് നടപ്പിലാക്കിവരുന്നു . ജിസിസി രാജ്യങ്ങളിളെല്ലാം യൂണിറ്റുകളുള്ള സംഘടനക്ക് ഇംഗ്ലണ്ടിൽ പുതിയൊരു ഘടകം കുടി രൂപീകരിച്ചതിന് ശേഷമാണ് സംഘടന “പെരുമാതുറ കൂട്ടായ്മ ഗ്ലോബൽ’ എന്ന് പുനർ നാമകരണം ചെയ്തത്. പുതിയ ഭാരവാഹികളായി എം.യു .ഇർഷാദ്, പ്രസിഡന്റ് (യു.എ .ഇ ), അമീൻ കിഴക്കതിൽ, ജനറൽ സെക്രട്ടറി (കെ.എസ് .എ ), കിഫാ ഇബ്രാഹിം, ട്രഷറർ (യു.എ.ഇ) എന്നിവരെയും , വിവിധ രാജ്യങ്ങളിൽ നിന്നുള്ള 13 എക്സിക്യുട്ടീവ് അംഗങ്ങളെയും തിരഞ്ഞെടുത്തു. മുഹമ്മദ് ഹുമയൂൺ തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ നിയന്ത്രിച്ചു.