PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIയുവകലാസാഹിതി അബുദാബിയുടെ 2024 മുഗൾ ഗഫൂർ അവാർഡ് ബാവ ഹാജിക്ക്

യുവകലാസാഹിതി അബുദാബിയുടെ 2024 മുഗൾ ഗഫൂർ അവാർഡ് ബാവ ഹാജിക്ക്

യുവകലാസാഹിതി അബുദാബിയുടെ 2024 മുഗൾ ഗഫൂർ അവാർഡ് ബാവ ഹാജിക്ക്

അബുദാബി: സാമൂഹ്യ-സാംസ്കാരിക-ജീവകാരുണ്യ രംഗങ്ങളിൽ നിസ്തുലമായ സംഭാവനകൾ നൽകിയവർക്കായി യുവകലാസാഹിതി അബുദാബി നൽകുന്ന “മുഗൾ ഗഫൂർ അവാർഡ്”പി ബാവ ഹാജിക്ക് പ്രഖ്യാപിച്ചു. പ്രവാസഭൂമിയിൽ നീണ്ട 56 വർഷത്തെ സേവനവും സാമൂഹ്യ-സാംസ്കാരിക മേഖലകളിലെ സംഭാവനകളും പരിഗണിച്ചാണ് ഈ ആദരവ് നൽകുന്നത്. അബുദാബി മലയാളി സമാജത്തിൽ വെച്ചു നടന്ന മുഗൾ ഗഫൂറിന്റെ പതിമൂന്നാം അനുസ്മരണ സമ്മേളനത്തിൽ യുവകലാസാഹിതി അബുദാബി അറിയിച്ചു. 56 വർഷമായി അബുദാബിയിൽ പ്രവാസജീവിതം നയിക്കുന്ന ബാവ ഹാജി, ഇന്ത്യൻ ഇസ്ലാമിക് സെന്ററിന്റെ ഏറ്റവും ദീർഘകാലം പ്രസിഡന്റ് ആയി തുടരുന്ന ഒരു സാമൂഹ്യ പ്രവർത്തകനാണ്. അബുദാബി ഇന്ത്യൻ സ്കൂൾ, മോഡൽ സ്കൂൾ, ഇന്ത്യൻ ഇസ്ലാഹി ഇസ്ലാമിക് സ്കൂൾ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കുന്നതിൽ അദ്ദേഹം നിർണായക പങ്ക് വഹിച്ചു. സാമ്പത്തിക പിന്നോക്കാവസ്ഥയിലുള്ളവർക്കായി ഐഐസിയുടെ കീഴിൽ “അൽ നൂർ ഇന്ത്യൻ ഇസ്ലാമിക് സ്കൂൾ” ആരംഭിച്ചത് അദ്ദേഹത്തിന്റെ മികച്ച സേവനങ്ങളിൽ ഒന്നാണ്. ഈ പ്രവർത്തനങ്ങൾക്ക് മുൻപുതന്നെ “പ്രവാസി ഭാരതീയ സമ്മാനം” ലഭിച്ചിട്ടുണ്ട്. 2025 ഫെബ്രുവരി 15-ന് അബുദാബി കേരളസോഷ്യൽസെന്ററിൽ സംഘടിപ്പിക്കുന്ന “യുവകലാസന്ധ്യ 2025” ന്റെ സാംസ്‌കാരിക സമ്മേളനത്തിൽ വെച്ച് ബഹു. കേരളത്തിന്റെ സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ ഈ അവാർഡ് ബാവ ഹാജിക്ക് സമർപ്പിക്കും. അഞ്ച് പതിറ്റാണ്ടിലേറെ സാംസ്കാരിക-സാമൂഹ്യ-രാഷ്ട്രീയ രംഗങ്ങളിൽ നൽകിയ സമാനതകളില്ലാത്ത സംഭാവനകളെ അംഗീകരിച്ചുള്ളതാണ് ഈ പുരസ്കാരം.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment