PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeDUBAIപർപ്പിൾ കടൽ തീർത്ത് ലുലു വാക്കത്തോൺ ; യുഎഇയുടെ ഇയർ ഓഫ് കമ്മ്യൂണിറ്റിക്ക് പിന്തുണയുമായി വാക്കത്തോണിൽ ഒത്തുചേർന്ന് 23000 ത്തിലേറെ പേർ.

പർപ്പിൾ കടൽ തീർത്ത് ലുലു വാക്കത്തോൺ ; യുഎഇയുടെ ഇയർ ഓഫ് കമ്മ്യൂണിറ്റിക്ക് പിന്തുണയുമായി വാക്കത്തോണിൽ ഒത്തുചേർന്ന് 23000 ത്തിലേറെ പേർ.

പർപ്പിൾ കടൽ തീർത്ത് ലുലു വാക്കത്തോൺ ; യുഎഇയുടെ ഇയർ ഓഫ് കമ്മ്യൂണിറ്റിക്ക് പിന്തുണയുമായി വാക്കത്തോണിൽ ഒത്തുചേർന്ന് 23000 ത്തിലേറെ പേർ.

ദുബായ്: ജനസാഗരമായി മാറി ലുലു വാക്കത്തോൺ 2025. യുഎഇയുടെ ഇയർ ഓഫ് കമ്മ്യൂണിറ്റി ആശയത്തിന് പിന്തുണയുമായി ദുബായ് മംസാർ പാർക്കിൽ സംഘടിപ്പിച്ച ലുലു വാക്കത്തോണിൽ 23000 ത്തിലധികം പേരാണ് പങ്കെടുത്തത്. കമ്മ്യൂണിറ്റി സേവനം, സന്നദ്ധസേവനം എന്നീ ആശയങ്ങള്‍ പങ്കുവച്ച് ഇയർ ഓഫ് കമ്മ്യൂണിറ്റി ക്യാപെയ്ന്റെ പ്രാധാന്യം പങ്കുവച്ച് മൂന്ന് കിലോമീറ്റർ നീണ്ടതായിരുന്നു വാക്കത്തോൺ. വാക്ക് ഫോർ ഗ്രീൻ എന്ന ഹാഷ്ടാഗോടെ സുസ്ഥിരത, ആരോഗ്യകരമായ ജീവിതശൈലി എന്നീ സന്ദേശങ്ങൾ കൂടി പങ്കുവച്ചായിരുന്നു ലുലു വാക്കത്തോൺ.മുഖ്യാതിഥിയായി എത്തിയ സിനിമാതാരം ആസിഫ് അലി ലുലു വാക്കത്തോണിന്റെ ഫ്ലാഗ് ഓഫ് നിർവ്വഹിച്ചു. അറബ് നടൻ അഹ്മദ് സെയ്ഫ്, ഫിലിപ്പിനോ സെലിബ്രിറ്റി OMG-മാർക്ക്, ഫുട്ബോൾ താരം അബ്ദുൽഫെത്ത ബർസാമ എന്നിവരും വാക്കത്തോണിൽ ഭാഗമായി. നിരവധി സമൂഹമാധ്യമ താരങ്ങളും കായിക താരങ്ങളും ഉൾപ്പടെ ലുലു വാക്കത്തോണിൽ പങ്കെടുത്തു. ഒത്തൊരുമായുടെ സന്ദേശവുമായി യുഎഇയുടെ ഇയർ ഓഫ് കമ്മ്യൂണിറ്റി ആശയത്തിന് കൂടുതൽ കരുത്തുപകരുന്നതാണ് ലുലു വാക്കത്തോൺ എന്നും ഭാവിതലമുറയ്ക്കായി സുസ്ഥിരതയുടെ പ്രധാന്യം വ്യക്തമാക്കിയുള്ള ലുലുവിന്റെ ചുവടുവയ്പ്പ് മാതൃകാപരമെന്നും ആസിഫ് അലി പറഞ്ഞു.
അംഗവൈകല്യത്തെ  അതിജീവിക്കുന്ന വ്യക്തികളും ലുലു വാക്കത്തോണിൽ ഭാഗമായി. ലുലു വാക്കത്തോണിന്റെ പ്രാധാന്യം വ്യക്തമാക്കിയുള്ള ചിത്രങ്ങൾ ഇവർ തത്സമയം  വേദിയിൽ വരച്ചത് ഏവരുടെ ഹൃയം കവരുന്നതായി. ഇവരെ പ്രത്യേകം പരിപാടിയിൽ ആദരിച്ചു.യുഎഇയുടെ ഇയർ ഓഫ് കമ്മ്യൂണിറ്റിക്ക് പിന്തുണ നൽകിയുള്ള ലുലു വാക്കത്തോണിന് ലഭിച്ച മികച്ച ജനപങ്കാളിത്വം അഭിമാനകരമാണെന്നും സുസ്ഥിതരതയുടെയും മികച്ച ആരോഗ്യത്തിന്റെയും സന്ദേശം കൂടി എടുത്തുകാട്ടുന്നതാണെന്നും ലുലു ഗ്ലോബൽ ഓപ്പറേഷൻ ഡയറക്ടർ സലിം എം.എ വ്യക്തമാക്കി.സുംബ ഡാൻസ്, എയറോബിക്സ്, യോഗ, ചിൽഡ്രൻസ് ഗെംയിംസ് അടക്കം ആകർഷകമായ പരിപാടികളും സംഘടിപ്പിച്ചിരുന്നു. വാക്കത്തോണിൽ പങ്കെടുത്തവർക്ക് പ്രത്യേകം സമ്മാനങ്ങളും വിതരണം ചെയ്തു.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment