അബുദാബി ഇസ്ലാമിക് സെന്റർ ഹോളി ഖുര്‍ആന്‍ ബ്രോഷർ പ്രകാശനം ചെയ്തു.
അബുദാബി: ഇന്ത്യൻ ഇസ്ലാമിക് സെന്ററിന്റെ ആഭിമുഖ്യത്തിൽ വിശുദ്ധ റമളാനിൽ മാർച്ച് 14,15,16 തീയതികളിൽ സംഘടിപ്പിക്കുന്ന ഖുർആൻ
പാരായണ മത്സരം സീസൺ -4 ന്റെ ബ്രോഷർ ലുലു ഇന്റർനാഷണൽ എക്സ്ചേഞ്ച് മാനേജിങ് ഡയറക്ടർ അദീബ് അഹ്‌മദ് ഇസ്ലാമിക് സെന്റർ പ്രസിഡന്റ് പി ബാവഹാജിക്ക് നൽകി പ്രകാശനം ചെയ്തു. ചടങ്ങിൽ ഇസ്ലാമിക് സെന്റർ ഭാരവാഹികളായ ജനറൽ സെക്രട്ടറി ടി.ഹിദായത്തുള്ള സാഹിബ് ,സീനിയർ വൈസ് പ്രസിഡന്റുമാരായ അബ്ദുള്ള ഫാറൂഖി, Vpk അബ്‌ദുല്ലാഹ് സാഹിബ്,കെഎംസിസി സംസ്ഥാന വൈസ് പ്രസിഡന്റ് അഷ്‌റഫ് പൊന്നാനി,IIC സെക്രട്ടറിമാരായ,ഇസ്ഹാഖ് നദ്‌വി കോട്ടയം, ഹുസൈൻ CK ,സുനീർ ബാബു, മൊയ്‌ദീൻ കുട്ടി കയ്യം എന്നിവർ സംബന്ധിച്ചു.
മൂന്ന് വിഭാഗങ്ങളിലായി യുഎഇയില്‍ താമസിക്കുന്ന ഇന്ത്യക്കാരെ ഉദ്ദേശിച്ചുകൊണ്ടാണ്. 10 വയസ്സിനും 18 വയസ്സിനും ഇടയിലുള്ള ആണ്‍ കുട്ടികള്‍, 15 വയസ്സുവരെയുള്ള പെണ്‍കുട്ടികള്‍, 19 വയസ്സിനു മുകളിലുള്ള പുരുഷന്മാര്‍ എന്നീ കാറ്റഗറികളിലാണ് മത്സരം. മൂന്ന് വിഭാഗങ്ങളിലും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് യഥാക്രമം 50,000, 30,000, 20,000 ഇന്ത്യന്‍ രൂപ ക്യാഷ് പ്രൈസ് സമ്മാനിക്കുന്നതാണ്. മാര്‍ച്ച് 16 ന് രാത്രിയാണ് ഗ്രാന്റ് ഫിനാലെ. ഗ്രാൻഡ് ഫിനാലെ യിൽ വീശിഷ്ട അതിഥയായി മത കാര്യ വിഭാഗം ഉപദേഷ്ടാവ് ശൈഖ് അലി അൽ ഹാഷ് മി പങ്കെടുക്കും. യുഎഇ യിലെ പ്രമുഖ മത പണ്ഡിതരാണ് വിധി കര്‍ത്താക്കള്‍. ഈ സീസണിന്റെ ഏറ്റവും വലിയ പ്രത്യേകത ഏതാണ്ട് 350 ൽ പരം മത്സരാർഥികൾ മാറ്റുരക്കുന്നുവെന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 02 642 4488, 050 8138707, 055 824 3574.