കാരുണ്യ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ട് ഗ്രീൻ വോയ്സ്
അബുദാബി : സാമൂഹിക, ജീവകാരുണ്യ സംഘടനയായ ഗ്രീൻ വോയ്സ് 2025 വർഷത്തിലെ കാരുണ്യ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. നാദാപുരം മേഖലയിലെ 100 ദരിദ്ര കുടുംബങ്ങൾക്ക് റമസാൻ കിറ്റ് വിതരണം ചെയ്തുകൊണ്ട് മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് ബഗ്ലത്ത് മുഹമ്മദ് ഉദ്ഘാടനം നിർവഹിച്ചു.ആദ്യ കിറ്റ് വാർഡ് അംഗം കണേക്കൽ അബ്ബാസ് ഏറ്റുവാങ്ങി. ചടങ്ങിൽ പി പി റഷീദ് കുറ്റ്യാടി, കോമത്ത് ഫൈസൽ, അഷ്റഫ് പറമ്പത്ത്, ഇബ്രാഹിം കുറൂളക്കണ്ടി എന്നിവർ പങ്കെടുത്തു.