റെഡ് എക്സ് മീഡിയ ഇവന്റ് മാനേജ്‌മെന്റും,അബുദാബി 24 സെവൻ ചാനലും അബുദാബിയിൽ ഇഫ്താർ വിരുന്നു സംഘടിപ്പിച്ചു.
അബുദാബി: പ്രമുഖ മീഡിയ പ്രൊഡക്ഷനായ റെഡ് എക്സ് മീഡിയ ഇവന്റ് മാനേജ്‌മെന്റും, അബുദാബി 24 സെവൻ ചാനലും ഇഫ്താർ വിരുന്നു സംഘടിപ്പിച്ചു. അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിലാണ് ഇഫ്താർ വിരുന്നൊരുക്കിയത്. സായിദ് തീയറ്റർ ഫോർ ടാലെന്റ്റ് ആൻഡ് യൂത്ത് ഡയറക്ടർ ഫദിൽ സലേഹ് അൽ തമിമി, കമ്യൂണിറ്റി പോലീസ് പ്രതിനിധി ഐഷ അലി അൽ ഷെഹ്‌ഹി എന്നിവർ മുഖ്യ അതിഥികൾ ആയിരുന്നു. അബുദാബി ഹാപ്പിനെസ്സ് പോലീസ് ഓഫീസർ താരിഖ് മുഹമ്മദ് ഹുമൈദാൻ ഹമ്മദ് ഒരുക്കിയ ട്രാഫിക് ബോധവത്കരണ പരിപാടിയും നടന്നു. സംഘടന പ്രതിനിധികൾ, സാംസ്കാരിക പ്രവർത്തകർ, മാധ്യമ പ്രവർത്തകർ, ബിസ്സ്നസ്സ് പ്രമുഖർ, സോഷ്യൽ മീഡിയ ഇൻഫ്ളുവൻസേർസ്, വിവിധ കൂട്ടായ്മ അംഗങ്ങൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. റെഡ് എക്സ് മീഡിയ മാനേജിങ് ഡയറക്ടർ ഹനീഫ് കുമരനെലൂർ, സി ഇ ഓ സുബിൻ സോജൻ, അബുദാബി 24 സെവൻ ചീഫ് എഡിറ്റർ സമീർ കല്ലറ, റെഡ് എക്സ് മീഡിയ പ്രൊഡക്ഷൻ മാനേജർ ഷഫീഖ്, ജനറൽ മാനേജേർസ് അജുസെൽ, ഹർഷിദ്, അഷ്ഫാഖ് തുടങ്ങിയവർ ഇഫ്താർ വിരുന്നിനു നേതൃത്വം നൽകി.