അബുദാബി മലയാളീസ് കൂട്ടായ്മ അൽ വഹ്‌ദ മാളിൽ ‘Ozurie’ എന്ന ഷോർട്ട് ഫിലിമിന്റെ ഗൾഫിലെ ആദ്യ പ്രദർശനം അരങ്ങേറി.
അബുദാബി : അബുദാബി മലയാളീസ് കൂട്ടായ്മ അൽ വഹ്‌ദ മാളിൽ ‘Ozurie’ എന്ന ഷോർട്ട് ഫിലിമിന്റെ ഗൾഫിലെ ആദ്യ പ്രദർശനം അരങ്ങേറി. അബുദാബി മലയാളീസ് കൂട്ടായ്മ അംഗങ്ങളാണ് ഫിലിമിൽ പ്രധാന കഥാപാത്രങ്ങളാകുന്നത്. എ ഡി എം പ്രസിഡന്റ് വിദ്യ നിഷൻ ആണ് ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചത്. എ ഡി എം സിംഫണി 2025 എന്ന മ്യൂസിക്ക് പ്രോഗ്രാമിന്റെ ഭാഗമായിട്ടാണ് ചിത്രം പ്രദർശിപ്പിച്ചത്. സ്വാതി ക്രീയേഷൻസിന്റെ ബാനറിൽ നിഷൻ റോയ്, ബിജി പൗലോസ്, ജാൻസി, സലീം തുടങ്ങിയവർ ചേർന്ന് നിർമ്മിച്ച ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അസ്സോസിയേറ്റ് ഡയറക്ടർ കൂടിയായ സാന്ദ്ര നിഷൻ റോയ് , അൽഫ്രഡ് ജോസ് എന്നിവരാണ് അവതരിപ്പിച്ചത്. കാസ്റ്റിങ് ആൻഡ് ക്രീടിവ് ഡയറക്ഷന് ഗിരീഷ് ദാമോദർ, സ്ക്രിപ്റ്റ് സ്ക്രീൻ പ്ലേ ശരത് കോവിലകം, ഡി ഓ പി അഖിലേഷ്, എഡിറ്റർ ഉണ്ണി നീലഗിരി, മ്യൂസിക് ഡയറക്ടർ സാജൻ കെ രാം എന്നിവർ സംസാരിച്ചു.അഭിനേതാക്കളായ സോണിയ സലീം, ശ്രീബാബു, ഫത്താഹ്, സുബി ബിജു,സുബിന, ദീനു, ശഫാനാ, അസിസ്റ്റന്റ് ഡയറക്ടർ നവനീത് തുടങ്ങിയവരും നേരിട്ടും ഷൂട്ടിംഗ് അനുഭവങ്ങൾ പങ്കുവെച്ചു. മലയാളി സമാജം ജനറൽ സെക്രട്ടറി സുരേഷ് കുമാർ, ആർട്സ് സെക്രട്ടറി ജസിർ, അഷ്‌റഫ് ലുലു , ബിഗ് ബോസ്സ് താരം ഷിയാസ് കരീം, എ ഡി എം ചെയർമാൻ മമ്മിക്കുട്ടി, ജനറൽ സെക്രട്ടറി റാഫി, ട്രഷറർ മുബാറക്, പ്രോഗ്രാം ഡയറക്ടർ ഫിറോസ്, ലേഡീസ് കൺവീനർ നാദിയ, നൈമ, റസീല എന്നിവർ ആശംസകൾ നേർന്നു. അസ്ഹർ പ്രോഗ്രാം അവതാരകനായി. ഡി ബാൻഡ് അബുദാബിയുടെ മ്യൂസിക് പ്രോഗ്രാമും അരങ്ങേറി.