വീൽസ് ഓഫ് വണ്ടർ മോട്ടോർ എക്സിബിഷന് അബുദാബി മുശ്രിഫ് മാളിൽ തുടക്കം.
അബുദാബി: വീൽസ് ഓഫ് വണ്ടർ മോട്ടോർ എക്സിബിഷന് അബുദാബി മുശ്രിഫ് മാളിൽ തുടക്കമായി. കൗതുകവും ആകർഷകവുമായ പ്രദർശനം മെയ് 25 ഞായറാഴ്ച വരെയാണ് നടക്കുക. സന്ദർശകർക്കായി ഒട്ടേറെ സമ്മാന പദ്ധതികളും ഒരുക്കിയിട്ടുണ്ട്.പ്രവേശനം സൗജന്യമായ ഈ പ്രദർശനത്തിൽ 30-ലധികം ക്ലാസിക്, കസ്റ്റം, വിന്റേജ് കാറുകളാണ് ഒരുക്കിയിട്ടുള്ളത്. സന്ദർശകർക്കായി ഒട്ടേറെ വിനോദ പരിപാടികളും ഒരുക്കിയിട്ടുണ്ട്.

പുത്തൻ മോഡലുകൾ, ക്ലാസിക് കാറുകൾ, വിന്റേജ് മോട്ടോർ സൈക്കിളുകൾ എന്നിവ എല്ലാം ഉൾപ്പെടുത്തിയാണ് പ്രദർശനം നടക്കുന്നത്. പൗര പ്രമുഖരായ ഖാലിദ് അലി അൽ ജുനൈബി, സലേം അൽ സുവൈദി, അബ്‌ദുൾ ബാസിത് മുബാറക് അൽ ജുനൈബി, മുഷ്‌രിഫ് മാൾ ജനറൽ മാനേജർ റിയാസ് ചെരിച്ചി എന്നിവർ ചേർന്ന് ഉത്‌ഘാടനം നിർവഹിച്ചു. കാറുകളുടെ ചരിത്രം, ഡിസൈൻ, കരകൗശലം എന്നിവയെല്ലാം ഉൾപ്പെടുത്തിയാണ് പ്രദർശനം ഒരുക്കുന്നത്. ഫോട്ടോ പോയിന്റുകൾ, ആകർഷണങ്ങളും തത്സമയ പ്രകടനങ്ങൾ, ആകര്ഷകമായ സമ്മാനങ്ങൾ നേടാൻ ഉള്ള അവസരം എന്നിവ എല്ലാം സന്ദർശകർക്കായി ഒരുക്കിയിട്ടുണ്ട്.

സീസൺ 1 ന് ലഭിച്ച മികച്ച പ്രതികരണത്തെ തുടർന്ന് മുഷ്‌രിഫ് മാളിലേക്ക് വീൽസ് ഓഫ് വണ്ടർ കൂടുതൽ പുതുമകളോടെയാണ് ഈ സീസൺ ഒരുക്കിയതെന്നു ലൈൻ ഇൻവെസ്റ്റ്‌മെന്റ്‌സ് & പ്രോപ്പർട്ടി എൽഎൽസി ജനറൽ മാനേജർ ബിജു ജോർജ്, മുഷ്‌രിഫ് മാൾ ജനറൽ മാനേജർ റിയാസ് ചെരിച്ചി എന്നിവർ പറഞ്ഞു.