പി ജെ ഡി സി അനുസ്മരണം: അബുദാബി കണ്ണൂർ പുതിയങ്ങാടി പി ജെ ഡി സി കൂട്ടായ്മ അനുസ്മരണയോഗവും പ്രാർത്ഥനാസദസ്സും നടത്തി.
അബുദാബി: പി ജെ ഡി സി അനുസ്മരണം: അബുദാബി കണ്ണൂർ പുതിയങ്ങാടി പി ജെ ഡി സി കൂട്ടായ്മ അനുസ്മരണയോഗവും പ്രാർത്ഥനാസദസ്സും നടത്തി.മരണപ്പെട്ട മുൻ പി ജെ ഡി സി പ്രസിഡണ്ട് ആയിരുന്ന ബി പൂക്കോയ തങ്ങൾ കക്ഷി വ്യത്യാസമന്യെ എല്ലാവർക്കും വേണ്ടപ്പെട്ട ഒരാൾ ആയിരുന്നു. അദ്ദേഹം അധികമൊന്നും സംസാരിച്ചിരുന്നില്ല ആ മൗനം ഏറെ വാചാലമായിരുന്നു. മതവും മതേതരത്വവും കാത്ത് സൂക്ഷിച്ച മാതൃകാ പുരുഷനായിരുന്നു അദ്ദേഹം എന്നും പരിപാടിയിൽ പങ്കെടുത്തവർ പറഞ്ഞു.
നാടിൻറെ സാമൂഹിക പരിഷ്കർത്താവായ അദ്ധ്യാപകനും എഴുത്തുകാരണമായ എ ഖരീം മുൻഷിയുടെയും ഗൾഫിൽ നിന്നും മരണപ്പെട്ട മുൻ പി ജെ ഡി സി സജീവ പ്രവർത്തകൻ വി കെ പി ഹംസയുടെയും വേർപാടിൽ ഇന്നലെ അബുദാബി ഐ ഐ സിയിൽ ഡോക്കറ്റർ മുഹമ്മദ് റസാഖിന്റെ അദ്യക്ഷതയിൽ ജനാബ് അഷ്റഫ് ഹസ്സൈനാർ മുഖ്യ ഭാഷണം നടത്തി. ശേഷം ജാബിർ മാടായി,യു ഷംശുദ്ധീൻ,ബി.സി അബൂബക്കർ ,എസ് വി സഹീദ് ,കെ മുസ്തഫ , സലിം മഞ്ഞ എന്നിവർ അനുസ്മരിച്ചു. നാട്ടുകാരും മരിച്ചവരുടെ ബന്ധുക്കളും സദസ്സിൽ സംബന്ധിച്ചു. എസ് യു ഫത്താഹ് പ്രാത്ഥനയും ശകീർ നന്ദിയും പറഞ്ഞു.