PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeOMANനാട്ടിലേക്ക് മടങ്ങുന്ന പ്രവാസികൾക്ക് ആശ്വാസം, അധിക ബാഗേജ് ഓഫറുമായി എ​യ​ർ ഇ​ന്ത്യ എ​ക്സ്‍പ്രസ്

നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികൾക്ക് ആശ്വാസം, അധിക ബാഗേജ് ഓഫറുമായി എ​യ​ർ ഇ​ന്ത്യ എ​ക്സ്‍പ്രസ്

നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികൾക്ക് ആശ്വാസം, അധിക ബാഗേജ് ഓഫറുമായി എ​യ​ർ ഇ​ന്ത്യ എ​ക്സ്‍പ്രസ്

മസ്കറ്റ്: ഇന്ത്യയിലേക്കുള്ള യാത്രക്കാര്‍ക്ക് അധിക ബാഗേജ് ഓഫറുമായി എയര്‍ ഇന്ത്യ എക്സ്‍പ്രസ്. ഒമാനില്‍ നിന്ന് കേരളത്തിലേക്കടക്കമുള്ള യാത്രക്കാര്‍ക്ക് ആശ്വാസമാണ് ഈ ഓഫര്‍. അ​ഞ്ചു കി​ലോ അ​ധി​ക ബ​ഗേ​ജി​ന് ആ​റു റി​യാ​ലും പ​ത്തു കി​ലോ​ക്ക് 12റി​യാ​ലും ന​ൽ​കി​യാ​ൽ മ​തി.

നേരത്തെ ഇത് അ​ഞ്ചു കി​ലോ അ​ധി​ക ബ​ഗേ​ജി​ന് 25 റി​യാ​ലും പ​ത്തു കി​ലോ​ക്ക് 50 റി​യാ​ലും ആയിരുന്നു. ഒക്ടോബര്‍ 25 വരെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് ഈ ബാഗേജ് നിരക്ക് ഓഫര്‍ ലഭ്യമാണ്. പക്ഷേ ഇന്ത്യയില്‍ നിന്ന് ഒമാനിലേക്കുള്ള യാത്രക്കാര്‍ക്ക് ഈ നിരക്കിളവ് ലഭിക്കില്ല. പെരുന്നാള്‍, സ്കൂള്‍ അവധിക്ക് നാട്ടില്‍ പോകുന്നവര്‍ക്ക് ഈ ഓഫര്‍ പ്രയോജനപ്പെടുത്താം.

അതേസമയം സീസൺ ആയതിനാല്‍ വിമാന കമ്പനികള്‍ പലതും ഉയര്‍ന്ന നിരക്കാണ് മസ്കറ്റില്‍ നിന്ന് കേരളത്തിലേക്ക് ഈടാക്കുന്നത്. സീസണായത് കൊണ്ട് തന്നെ ഫുൾ ലോഡുമായിട്ടാകും ഇനി വരും ദിവസങ്ങളില്‍ എയർ ഇന്ത്യ എക്സ്‍പ്രസ് പറക്കുക. അതിനാല്‍ തന്നെ അധിക ലോഡ് വരുമ്പോള്‍ ഇത്തരം ബാഗേജ് ഓഫറുകള്‍ ഒഴിവാക്കാനുള്ള സാധ്യതയും ട്രാവല്‍ മേഖലയിലുള്ളവര്‍ പറയുന്നു.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment