അബൂദാബി മലയാളീസ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
അബൂദാബി : അബൂദാബി മലയാളീസ് ഒരുക്കിയ റമദാൻ മെഡിക്കൽ ക്യാമ്പ് മുസഫ്ഫ എൽ എൽ എച് ഹോസ്പിറ്റലിൽ വെച്ച് നടന്നു. വിവിധ വിഭാഗങ്ങളിലായി നടന്ന പരിശോധനയിൽ നൂറിൽ അധികം ഭാഗമായി. അബുദാബി മലയാളീസ് ടീം അംഗങ്ങൾ ക്യാമ്പ് കോർഡിനേറ്റ് ചെയ്തു. ക്യാമ്പിൽ വോളന്റീരിങ് ചെയ്തവർക്കുള്ള സർട്ടിഫിക്കറ്റ് കമ്മിറ്റി അംഗങ്ങൾ വിതരണം ചെയ്തു.