അബുദാബി പത്തനംതിട്ട ജില്ലാ കെഎംസിസി റമദാൻ റിലീഫിന് തുടക്കമായി.
അബുദാബി : പത്തനംതിട്ട ജില്ലാ കെഎംസിസിയുടെ ആഭിമുഖ്യത്തിൽ ‘ഡിലൈറ്റഡ് ഈദ് ഹൈദരലി ശിഹാബ് തങ്ങൾ റിലീഫ്’ എന്നപേരിൽ വർഷം തോറും നടന്നുവരുന്ന റമദാൻ റിലീഫ് പ്രവർത്തങ്ങൾക്കു തുടക്കമായി.ഇതിനോടനുബന്ധിച് ജില്ലയിലെ അഞ്ചു നിയോജകമണ്ഡലങ്ങളിലെയും അർഹരായ കുടുംബങ്ങൾക്കുള്ള റമദാൻ കിറ്റ് വിതരണം നിയോജകമണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റികളുടെ നേതൃത്വത്തിൽ വരും ദിവസങ്ങളിൽ ജില്ലയിൽ നടക്കും. ഇത് സംബന്ധിച്ചു ചേർന്ന യോഗവും ഇഫ്‌താർ സംഗമവും സംസ്ഥാന കെഎംസിസി സെക്രട്ടറി ഷാനവാസ് പുളിക്കൽ ഉൽഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഫൈസൽ പിജെ അധ്യക്ഷത വഹിച്ചു.
വിവിധ ജില്ലാ ഭാരവാഹികളായ സുധീർ ഹംസ, അബ്ദുൽ സമദ്, മുഹമ്മ്ദ് അൻസാരി ഇടുക്കി, ഡോക്ടർ ജേക്കബ് ഈപ്പൻ, ഹാരിസ് കരമന എന്നിവർ സന്നിഹിതരായിരുന്നു. പത്തനംതിട്ട ജില്ലാഭാരവാഹികളായ അനീഷ് ഹനീഫ, നദീർ കാസിം, അൻസാദ് അസീസ്, അനൂബ് കവലക്കൽ, ഷാരൂഖ് ഷാജഹാൻ,ആസിഫ് അബ്ദുല്ല, റിയാസ് ഹനീഫ, സബ് ജാൻ ഹുസൈൻ, തൗഫീഖ് സുലൈമാൻ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. സെക്രട്ടറി അൽത്താഫ് മുഹമ്മദ് സ്വാഗതവും ട്രഷറർ റിയാസ് ഇസ്മായിൽ നന്ദിയും പറഞ്ഞു.