മമ്മൂട്ടിയുടെ വീട്ടിൽ താമസിക്കാം;വീട്ടില്‍ സ്റ്റേക്കേഷനായുള്ള ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞു.
കൊച്ചി: മലയാളികളുടെ പ്രിയപ്പെട്ട നടനാണ് മമ്മൂട്ടി. അദ്ദേഹത്തെ ഒരു നോക്ക് കാണാൻ വേണ്ടി കൊച്ചി പനമ്പിള്ളി നഗറിലെ മമ്മൂട്ടിയുടെ വീടിന് മുന്നിൽ കൂടെ കറങ്ങാത്ത ആരാധകർ കുറവായിക്കും. എന്നാൽ ഇനി കറങ്ങി നടക്കണ്ട വീടിനുള്ളിൽ കയറാം. വേണമെങ്കിൽ താമസിക്കുകയും ചെയ്യാം.പനമ്പിള്ളി നഗറിലെ മമ്മൂട്ടിയുടെയും കുടുംബത്തിന്റെയും പഴയ വീട് ആരാധകർക്കായി തുറന്നു നൽകാൻ തീരുമാനിച്ചിരിക്കുകയാണ് നടൻ. റിനോവേഷന്‍ നടത്തി ‘മമ്മൂട്ടി ഹൗസ്’ കഴിഞ്ഞ ദിവസം മുതല്‍ അതിഥികള്‍ക്ക് തുറന്നുനല്‍കി. വെക്കേഷന്‍ എക്‌സ്പീരിയന്‍സ് എന്ന ഗ്രൂപ്പാണ് മമ്മൂട്ടിയുടെ വീട്ടിലെ താമസത്തിന് സൗകര്യമൊരുക്കുന്നത്. ബോട്ടീക് മോഡലിലാണ് വീട് പുതുക്കി പണിതിരിക്കുന്നത്. ഇവിടെ സ്റ്റേക്കേഷനായുള്ള ബുക്കിങ്ങ് തുടങ്ങിക്കഴിഞ്ഞു. 75,000 രൂപയാണ് ഒരു ദിവസം മമ്മൂട്ടിയുടെ വീട്ടിൽ താമസിക്കാനായുള്ള തുക.