പതിനാറാം വർഷവും തൊഴിലാളി ക്യാമ്പിൽ ഇഫ്ത്താർ വിരുന്നൊരുക്കി അബുദാബി സാംസ്കാരിക വേദി.
അബുദാബി : അബുദാബി സാംസ്കാരിക വേദിയുടെ ഇഫ്ത്താർ വിരുന്നു വേറിട്ട ഒരു അനുഭവമായി : മറ്റ് ഇഫ്ത്താർ വിരുന്നുകളിൽ നിന്ന് വ്യത്യസ്ത്മായി അബുദാബി സാംസ്കാരിക വേദി പ്രെംലാൻഡ് റിയൽ എസ്സ്റ്റേറ്റ് തൊഴിലാളി ക്യാമ്പിൽ സംഘടിപ്പിച്ച ഇഫ്ത്താർ വിരുന്നിൽ ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലാദേശ്, ഈജിപ്റ്റ്, തുടങ്ങി വിവിധ രാജ്യങ്ങളിൽ നിന്നുള്ള 1500 ലധികം തൊഴിലാളികൾ പങ്കെടുത്തു. ഇന്ത്യൻ എംബസി കമ്യൂണിറ്റി വിഭാഗം ഫസ്റ്റ് സെക്രട്ടറി ജോർജി ജോർജ്, മലയാളി സമാജം ജനറൽ സെക്രട്ടറി ടി.വി.സുരേഷ് കുമാർ, വൈസ് പ്രസിഡണ്ട് ടി.എം. നിസാർ, ട്രഷറർ യാസിർ അറാഫത്ത്, കേരള സോഷ്യൽ സെൻ്റർ ജനറൽ സെക്രട്ടറി നൗഷാദ് യുസഫ്, സമാജം കോർഡിനേഷൻ വൈസ് ചെയർമ്മാൻ എ.എം. അൻസാർ തുടങ്ങി വിവിധ സംഘടന നേതാക്കൾ. സാമൂഹൃ-സാംസ്കാരിക രംഗത്തെ പ്രമുഖർ തുടങ്ങിയവർ ഇഫ്ത്താർ സംഗമത്തിൽ പങ്കെടുത്തു.അബുദാബി സാംസ്കാരിക വേദി ചീഫ് പാട്രൺ അനൂപ് നമ്പ്യാർ , വർക്കിംഗ് പ്രസിഡണ്ട് റോയ്സ് ജോർജ്, സെക്രട്ടറി ബിമൽകുമാർ, ട്രഷറർ മുജീബ് അബ്ദുൾ സലാം, സിന്ധു ലാലി ,പ്രെംലാൻഡ് എം.ഡി. ഷാനവാസ് മാധവൻ, തുടങ്ങി സാംസ്കാരിക വേദി ഭാരവാഹികൾ ഇഫ്ത്താർ സംഗമത്തിനു നേതൃത്വം നൽകി