യുഎഇ-യിലേക്ക് സാധനങ്ങൾ കൊണ്ടുവരുന്നതിന് ഇനി ചെലവേറും.
യു എ ഇ : യു എ ഇ-യിലേക്ക് സാധനങ്ങൾ കൊണ്ടുവരുന്നതിന് പതിനായിരം ദിർഹമോ അതിന് മുകളിലോ വിലയിലുള്ള സാധനങ്ങൾ ഇറക്കുമതി ചെയ്യണമെങ്കിൽ ബില്ലുകൾ അറ്റസ്റ്റ് ചെയ്യണം. 150 ദിർഹമാണ് ഇതിന്റെ ചെലവ്. വ്യക്തിപരമായ ആവശ്യങ്ങൾക്ക് കൊണ്ടുവരുന്ന സാധനങ്ങൾക്ക് ഇത്തരം അറ്റസ്റ്റേഷൻ ആവശ്യമില്ല. ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ നിന്നും വ്യാപാര – വാണിജ്യ ആവശ്യത്തിനായി കൊണ്ടുവരുന്ന എല്ലാ സാധനങ്ങളുടേയും ഇറക്കുമതി ബില്ലുകൾ ഔദ്യോഗികമായി സാക്ഷ്യപ്പെടുത്തണം.. ഭക്ഷ്യ സാധനങ്ങൾ, വസ്ത്രങ്ങൾ, ഗ്രോസറി സാധനങ്ങൾ, നിർമ്മാണ സാധനങ്ങൾ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടും. പതിനായിരം ദിർഹമോ അതിന് മുകളിലോ മൂല്യമുള്ള സാധനങ്ങൾ ഇറക്കുമതി ചെയ്യുന്നതിനാണ് ഈ വ്യവസ്ഥ ബാധമാകുക.. വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ കയറി പിഡിഎഫ് ഫോർമാറ്റിലുള്ള അപേക്ഷ പൂരിപ്പിക്കണം. ഓൺലൈൻ ആയി പണം അടച്ച് അറ്റസ്റ്റേഷൻ നടികൾ പൂർത്തിയാക്കാം.ഫെബ്രുവരി ഒന്നുമുതൽ ആണ് തീരുമാനം നടപ്പാക്കുക.