ചാർത്താൻ കോട്ട കുടുംബ സംഗമം ദുബായ് അൽ തവാർ പാർക്കിൽ നടന്നു
ദുബായ്: തലശ്ശേരിയിലും മാഹിയിലും പരന്ന് കിടക്കുന്ന ചാർത്താൻ കോട്ട ഫാമിലി കുടുംബ സംഗമം കഴിഞ്ഞ ദിവസം ദുബായ് അൽ തവാർ പാർക്കിൽ നടന്നു. യുഎഇ യിലെ വിവിധ എമിറേറ്റുകളിൽ താമസിക്കുന്ന ഇരുനൂറോളം കുടുംബാഗങ്ങൾ ഒത്തു ചേർന്ന മഹാ സംഗമം കുടുംബാഗവും, അബുദാബി കെഎംസിസി കണ്ണൂർ ജില്ലാ സെക്രട്ടറിയുമായ സുഹൈൽ ചങ്കരോത്ത് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പ്രോഗ്രാം കമ്മിറ്റി കൺവീനർ ജംഷീദ് ഹംസ കുടുംബ ബന്ധം ഊട്ടി ഉറപ്പിക്കേണ്ട ആവശ്യകതയെ കുറിച്ച് മുഖ്യ പ്രഭാഷണം നടത്തി. പ്രോഗ്രാം കമ്മിറ്റി കോർഡിനേറ്റർമാരായ ഷകീൽ സി കെ, നൗജിദ് സി എച് , നദീർ സി എച് , ഷാനവാസ് സി എച്, ഫജർ കെ എൻ, റെനിൽ റഹൂഫ്, അനിൽ മുഹമ്മദ് എന്നിവർ സംസാരിച്ചു. യു എ ഇ യിലുള്ള മുതിർന്ന കുടുംബാഗമായ ശുകൂർ സി കെ യെ ചടങ്ങിൽ ആദരിച്ചു. ലത്തീഫ് സി കെ, സനിൽ അബ്ദുള്ള, ശുനൈസ് ശുകൂർ, നകാശ്, അജ്മൽ, നിഷാം, ശമൽ ഷബീർ, തസ്‌ലീന, ജസീറ, സുമയ്യ എന്നിവർ നേതൃത്യം നൽകി.