PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIമഅദനിയോടുള്ള കർണ്ണാടക സർക്കാർ നിലപാട് തികഞ്ഞ അനീതി: ഷഫീർ കുണ്ടറ

മഅദനിയോടുള്ള കർണ്ണാടക സർക്കാർ നിലപാട് തികഞ്ഞ അനീതി: ഷഫീർ കുണ്ടറ

മഅദനിയോടുള്ള കർണ്ണാടക സർക്കാർ നിലപാട് തികഞ്ഞ അനീതി: ഷഫീർ കുണ്ടറ

അബുദാബി: പിഡിപി ചെയർമാൻ അബ്ദുൽനാസർ മഅദനിക്ക് സുപ്രീംകോടതി നൽകിയ ഇളവ് നിധേധിക്കാനുള്ള കർണ്ണാടക സർക്കാരിന്റെ ബോധപൂർവ്വമായ ശ്രമം സുപ്രീംകോടതിയോടുള്ള വെല്ലുവിളിയും കേട്ട് കേൾവിയില്ലാത്തതുമാണെന്ന് പിസിഎഫ് അബുദാബി എമിരേറ്റ്സ് കമ്മറ്റി സെക്രട്ടറി ഷെഫീർ കുണ്ടറ. ചികിത്സക്കും രോഗശയ്യയിൽ ഉള്ള പിതാവിനെ കാണുന്നതിനുമായി കഴിഞ്ഞ പതിനേഴിന് സുപ്രീം കോടതിയിൽ നിന്ന് ഇളവ് നേടിയ മഅദനിക്ക് ഒരാഴ്ചക്ക് ശേഷം അനുമതിയോടെ പോലീസുകാരുടെ ശമ്പളമുൾപ്പടെ 60 ലക്ഷം രൂപ കെട്ടിവെക്കണം എന്ന അറിയിപ്പ് കൊള്ളയു നീതീകരിക്കാൻ കഴിയാത്തതുമാണ്, മാത്രവുമല്ല കൂടെ വരുന്ന പോലീസുകാരുടെ താമസ ഭക്ഷണ ചിലവുൾപ്പടെ ഒരു കോടിയോളം, അംഗീകരിക്കാൻ കഴിയാത്ത നിബന്ധനകൾ വേറെയും. നിരപരാധിയായ ഒരു മനുഷ്യനെ കള്ളക്കേസിൽ കുടുക്കി നീണ്ട പതിമൂന്ന് വർഷം പീഡിപ്പിച്ച് തെളിവൊന്നും ഹാജരാക്കാൻ കഴിയാതെ വന്നപ്പോൾ ബാംഗളൂരിൽ തളച്ചിട്ട് ഇല്ലായ്മ ചെയ്യാനുള്ള സംഘപരിവാർ ഭരണകൂട ശ്രമം അവസാനിപ്പിക്കാൻ, നാൾക്കുനാൾ മോശമായിക്കൊണ്ടിരിക്കുന്ന മഅദനിക്ക് ചികിത്സ ലഭ്യമാക്കാൻ അടിയന്തിരമായി കേരള സർക്കാർ ഇടപെടണമെന്നും മനസാക്ഷിയെ ഞെട്ടിക്കുന്ന പ്രവണതകൾക്കെതിരെ പൊതുസമൂഹം പ്രതികരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment