യു എ ഇ യിൽ നിന്നുകൊണ്ട് തന്നെ ഇപ്പോൾ സന്ദർശന വിസ 30 ദിവസത്തേക്ക് നീട്ടാം.
യു എ ഇ : യുഎഇയിൽ നിന്നുകൊണ്ട് തന്നെ ഇപ്പോൾ വിസിറ്റ് വിസ 30 ദിവസത്തേക്ക് നീട്ടാം. 30 അല്ലെങ്കിൽ 60 ദിവസത്തെ വിസിറ്റ് വിസയിൽ യുഎഇയിലെത്തുന്നവർക്ക് ഇപ്പോൾ രാജ്യത്തിനകത്ത് നിന്നുകൊണ്ട് തന്നെ വിസാ കാലാവധി 30 ദിവസത്തേക്ക് നീട്ടാനാകുമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് (ICA), ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (GDRFA) അറിയിച്ചു. യുഎഇയിൽ വിസിറ്റ് വിസകൾക്ക് നൽകിയിരുന്ന 10 ദിവസത്തെ ഗ്രേസ് പിരീഡ് ഒഴിവാക്കിയതായും വിസിറ്റ് വിസയുടെ കാലാവധി കഴിയുന്നതിന് മുമ്പ് രാജ്യം വിടുകയോ അല്ലെങ്കിൽ രാജ്യത്തിനകത്ത് നിന്നുകൊണ്ട് തന്നെ വിസാ കാലാവധി 30 ദിവസത്തേക്ക് നീട്ടുകയോ ചെയ്തില്ലെങ്കിൽ വിസാകാലാവധി കഴിഞ്ഞ് നിൽക്കുന്ന ഓരോ ദിവസത്തിനും പിഴ നൽകേണ്ടി വരുമെന്നും അധികൃതർ അറിയിച്ചു. കഴിഞ്ഞ വർഷം ഒക്ടോബർ മുതൽ യുഎഇ വീസാ നടപടിക്രമങ്ങളിൽ ഒട്ടേറെ മാറ്റങ്ങൾ നടപ്പാക്കിയിട്ടുണ്ട്.