PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIസ്ത്രൈണഭാവങ്ങളുടെ സാംശീകരണമാണ് മനുഷ്വത്വത്തെ പൂർത്തീകരിക്കുന്നത് : ഫാ.ബോബി ജോസ് കട്ടികാട്

സ്ത്രൈണഭാവങ്ങളുടെ സാംശീകരണമാണ് മനുഷ്വത്വത്തെ പൂർത്തീകരിക്കുന്നത് : ഫാ.ബോബി ജോസ് കട്ടികാട്

സ്ത്രൈണഭാവങ്ങളുടെ സാംശീകരണമാണ് മനുഷ്വത്വത്തെ പൂർത്തീകരിക്കുന്നത് : ഫാ.ബോബി ജോസ് കട്ടികാട്

അബുദാബി: ആർദ്രതയുടെയും , കരുതലിന്റെയും , പങ്കുവെക്കലിന്റെയും അംശങ്ങൾ  നിറഞ്ഞ സ്ത്രൈണഭാവങ്ങൾ വീണ്ടെടുക്കുന്നതിലൂടെയാണ്  മനുഷ്വത്വം  മഹത്വവൽക്കരിക്കപ്പെടുന്നതെന്ന് പ്രമുഖ ഗ്രന്ഥകാരനും, ധ്യാനഗുരുവുമായ ഫാ.ബോബി ജോസ് കട്ടികാട് അഭിപ്രായപ്പെട്ടു.  ശിഷ്യരുടെ കാലുകൾ കഴുകകയും, ഭക്ഷണം പങ്കുവെക്കുകയും ചെയ്ത യേശുക്രിസ്തു സ്ത്രൈണഭാവങ്ങളുടെ നിദർശനമാണ്. ആത്മീയത എന്നാൽ സ്ത്രൈണഭാവങ്ങൾ വീണ്ടെടുക്കുക എന്നാണ് അർത്ഥം. അബുദാബി മാർത്തോമ്മാ സേവികസംഘത്തിന്റെ സുവർണ്ണജൂബിലി  ആഘോഷങ്ങളുടെ ഉത്‌ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.  പ്രസിഡന്റും , ഇടവക വികാരിയുമായ  റവ.ജിജു ജോസഫ് അദ്ധ്യക്ഷത വഹിച്ചു. സഹവികാരി അജിത് ഈപ്പൻ തോമസ്, സെക്രട്ടറി ബിജു കുര്യൻ, ജൂബിലി കമ്മറ്റി ജനറൽ കൺവീനർ ജിൻസി സാം , സേവികാസംഘം സെക്രട്ടറി ലീന വർഗീസ് , നിഷ ഡെന്നി , റീന ജോൺ എന്നിവർ സംസാരിച്ചു. ജൂബിലിയുടെ പ്രമേയവും, ലോഗോയും ചടങ്ങിൽ പ്രകാശനം ചെയ്തു. ജൂബിലിയുടെ ഭാഗമായി മലയാലപ്പുഴയിലെ മാർത്തോമാ നവജീവ കേന്ദ്രത്തിൽ ചാപ്പൽ നിർമ്മിക്കും. തിരഞ്ഞെടുക്കപ്പെടുന്നവർക്കു ഭവന നിർമ്മാണം, നേഴ്‌സിങ് വിദ്യാർത്ഥികൾക്ക് പഠന സഹായം, വിവാഹസഹായം തുടങ്ങിയ ജീവകാരുണ്ണ്യപ്രവർത്തനങ്ങൾ ജൂബിലിയുടെ ഭാഗമായി നടക്കും.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment