PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIന്യൂ ജേഴ്സി ഗവർണർക്ക് അബുദാബിയിൽ സ്വീകരണം

ന്യൂ ജേഴ്സി ഗവർണർക്ക് അബുദാബിയിൽ സ്വീകരണം

ന്യൂ ജേഴ്സി ഗവർണർക്ക് അബുദാബിയിൽ സ്വീകരണം

അബുദാബി : യുഎഇ സന്ദർശനത്തിനെത്തിയ ന്യൂ ജേഴ്സി ഗവർണർ ഫിൽ മർഫിക്കും പ്രതിനിധി സംഘത്തിനും അബുദാബിയിൽ സ്വീകരണം നൽകി ലുലു ഗ്രൂപ്പ്.അബുദാബിയിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലിയുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം. യുഎഇ വിദേശ വ്യാപാര സഹമന്ത്രി ഡോ.താനി ബിന്‍ അഹമ്മദ് അല്‍ സെയൂദി, യുഎ ഇ യിലെ അമേരിക്കൻ അംബാസഡർ മാർട്ടിന എ സ്ട്രോങ്ങ് , അമേരിക്കൻ എംബസ്സി ഉദ്യോഗസ്ഥർ, ചൂസ് ന്യൂ ജഴ്‌സി ചീഫ് എക്സിക്യട്ടീവ് ഓഫിസർ വെസ്ലി മാത്യൂസ്‌, വാഷിങ്ടണിലെ യു എ ഇ എംബസ്സി ഉദ്യോഗസ്ഥർ എന്നിവരും സംബന്ധിച്ചു.

യുഎസ് – യുഎഇ വാണിജ്യ നിക്ഷേപ സാധ്യകളും അവസരങ്ങളും മീറ്റിൽ ചർച്ചയായി. ഭക്ഷ്യസംസ്കരണ കയറ്റുമതി രംഗത്ത് ലുലു ഗ്രൂപ്പിന്റെ പ്രവർത്തനം പ്രശംസനീയമെന്ന് ന്യൂ ജേഴ്സി ഗവർണർ ഫിൽ മർഫി പറഞ്ഞു. ഏറ്റവും ഫലപ്രദമായ ചർച്ചയാണ് നടന്നതെന്നും ന്യൂ ജഴ്‌സി സംസ്ഥാനത്തിലെ പ്രധാന നിക്ഷേപകരായ ലുലുവിന്റെ പദ്ധതികൾക്ക് മികച്ച പിന്തുണ നൽകുമെന്നും ഗവർണർ ഫിൽ മർഫി വ്യക്തമാക്കി. ന്യൂ ജഴ്‌സി വൈ ഇന്റർനാഷണിലെ ജീവനകാർക്ക് ഉൾപ്പടെ യാത്രാസൗകര്യമേകുന്ന പുതിയ ലിൻഡ്ഹർസ്റ്റ് ട്രെയിൻ സ്റ്റേഷൻ ഉടൻ തുറക്കുമെന്നും അദേഹം കൂട്ടിചേർത്തു. യുഎസ്സിലെ ചെറുകിട ഇടത്തരം കമ്പനികളുടെ പ്രൊഡക്ടുകൾക്ക് കൂടിയാണ് ന്യൂ ജേഴ്സിലെ വൈ ഇന്റർനാഷ്ണലിലൂടെ ലുലു ആഗോള വിപണി ഉറപ്പാക്കുന്നതെന്ന് ചെയർമാൻ എം.എ യൂസഫലി പറഞ്ഞു. യുഎസ്സിലെ ഭക്ഷ്യസംസ്കരണ കയറ്റുമതി മേഖലയിൽ മികച്ച നിക്ഷേപമാണ് ലുലു ഗ്രൂപ്പ് നടത്തിയിട്ടുള്ളതെന്നും യൂസഫലി വ്യക്തമാക്കി.

ലുലു സിഇഒ സെയ്ഫി രൂപാവാല, ചീഫ് ഓപ്പറേറ്റിങ്ങ് ആൻഡ് സ്ട്രാറ്റജി ഓഫീസർ സലിം വി.ഐ, ലുലു ഗ്ലോബൽ ഓപ്പറേഷൻസ് ഡയറക്ടർ സലിം എം.എ, ഗ്ലോബൽ ഓപ്പറേഷൻസ് ഡയറക്ടർ ആൻഡ് ചീഫ് സസ്‌റ്റൈനബിളിറ്റി ഓഫീസർ മുഹമ്മദ് അൽത്താഫ്, ബുർജീൽ ഹോൾഡിങ്‌സ് സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിൽ തുടങ്ങിയവരും പങ്കെടുത്തു.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment