നാട്യ നൃത്ത വിദ്യാലയത്തിന്റെ പുതിയ ശാഖ അബുദാബി സിറ്റിയിൽ ടൂറിസ്റ്റ് ക്ലബിൽ പ്രവർത്തനം ആരംഭിച്ചു.
അബുദാബി: അബുദാബിയിലെ പ്രമുഖ നൃത്ത വിദ്യാലയമായ നാട്യ നൃത്ത വിദ്യാലയത്തിന്റെ പുതിയ ശാഖ അബുദാബി സിറ്റിയിൽ ടൂറിസ്റ്റ് ക്ലബിൽ പ്രവർത്തനം ആരംഭിച്ചു. നാട്യ നൃത്ത വിദ്യാലയത്തിന്റെ ഫൗണ്ടർ, കലാമണ്ഡലം കൃഷ്ണ ശ്രീജിത്ത് ആണ് നേതൃത്വം നൽകുന്നത്.അബുദാബി ടൂറിസ്റ്റ് ക്ലബ് ഏരിയയിൽ, നേവി ഗേറ്റിനു എതിർവശം, അൽ ഫലാഹ് സ്ട്രീറ്റ് ജന്നാത് പാലസ് സിറ്റി സെന്ററിലാണ് നാട്യ നൃത്ത വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്.

അബുദാബി കേരള സോഷ്യൽ സെന്റർ പ്രസിഡന്റ് ബീരാൻ കുട്ടി, അബുദാബി മലയാളീ സമാജം പ്രസിഡന്റ് റഫീഖ് കയനയിൽ,വൈസ് പ്രസിഡന്റ് രേഖിൻസോമൻ, മാധ്യമ പ്രവർത്തകൻ സമീർ കല്ലറ, അഡ്വക്കേറ്റ് മുഹമ്മദ് റഫീഖ് , എഴുത്തുകാരിയും മോഡൽ സ്കൂൾ അദ്ധ്യാപികയുമായ ഡോക്ടർ ഹസീന ബീഗം എന്നിവർ ഉത്ഘാടന ചടങ്ങിൽ മുഖ്യ അതിഥികളായിരുന്നു. കലാമണ്ഡലം കൃഷ്ണ ശ്രീജിത്ത് നൃത്തവും, കർണ്ണാട്ടിക് മ്യൂസിക് കലാമണ്ഡലം വിവേക് വേണു ഗോപാലും അഭ്യസിപ്പിക്കും. 2014 മുതൽ അബുദാബിയിൽ പ്രവർത്തന പാരമ്പര്യമുള്ള നാട്യ നൃത്ത വിദ്യാലയത്തിൽ ”ടെംപിൾ ഓഫ് ആർട്ട്സ്” എന്ന പ്രമേയത്തിൽ, സൗത്ത് ഇന്ത്യൻ നൃത്ത രൂപങ്ങൾക്ക് പ്രാധാന്യം കൊടുത്തുകൊണ്ടാണ് നൃത്താഭാസ്യം ചിട്ടപ്പെടുത്തുന്നത്. ഭരതനാട്യം, കുചിപുടി,മോഹിനിയാട്ടം , കർണ്ണാട്ടിക് മ്യൂസിക് തുടങ്ങിയ ക്ലാസുകളുടെ പുതിയ ബാചിലേക്കു അഡ്മിഷൻ ആരംഭിച്ചതായും,കൂടുതൽ വിവരങ്ങൾക്കായി 0555 20 47 98 അല്ലെങ്കിൽ 056 59 15 752 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം എന്നും അധികൃതർ അറിയിച്ചു.
