പയസ്വിനി അബുദാബിയുടെ വിഷു ആഘോഷം “വിഷു പൊലിക 2025” അരങ്ങേറി.
അബുദാബി: പയസ്വിനി അബുദാബിയുടെ വിഷു ആഘോഷം “വിഷു പൊലിക 2025” അബുദാബി അൽ വാദ മാളിലെ ഗ്രാന്റ് അരീനയിൽ വെച്ച് നടന്നു. ദീപ ജയകുമാറിന്റെ നേതൃത്വത്തിൽ ഉണ്ടാക്കിയ വിഷുക്കണിയോടെയും കുട്ടികൾക്കുള്ള വിഷു കൈനീട്ടത്തോടെ ആരംഭിച്ച വിഷു ആഘോഷം കൂട്ടായ്മയിലെ അംഗങ്ങളുടെ അമ്മമാർ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വിശ്വംഭരൻ കാമലോൻ്റെ അദ്ധ്യക്ഷതയിൽ പയസ്വിനി രക്ഷാധികാരിമാരായ ടി.വി. സുരേഷ്കുമാർ, ജയകുമാർ പെരിയ, വേണുഗോപാലൻ നമ്പ്യാർ, ബാലവേദിയായ കളിപ്പന്തൽ സെക്രട്ടറി തൻവി സുനിൽ, പയസ്വിനി ഭാരവാഹികൾ ആയ ശ്രീകുമാർ,ജിഷ പ്രസാദ്, വിഷ്ണു തങ്കയം, പ്രദീഷ് പാണൂർ , സുനിൽ പാടി, ശ്രീജിത്ത് കുറ്റിക്കോൾ, ഉമേഷ് കാഞ്ഞങ്ങാട്, വാരിജാക്ഷൻ ഒളിയത്തടുക്ക , സുധിപ് കണ്ണൻ, വിപിൻ പാണ്ടിക്കണ്ടം എന്നിവർ സംസാരിച്ചു. പയസ്വിനി സെക്രട്ടറി അനൂപ് കാഞ്ഞങ്ങാട് സ്വാഗതവും ട്രഷറർ വിനീത് കോടോത്ത് നന്ദിയും പറഞ്ഞു. അശ്വതി ശ്രീജേഷ് പ്രാർത്ഥന ഗാനം ആലപിച്ചു. ദീപജയകുമാർ, സുധീഷ് എന്നിവർ പ്രോഗ്രാമിൻ്റെ അവതാരകർ ആയിരുന്നു.തുടർന്ന് കുട്ടികളുടെ ഫാഷൻ ഷോ അരങ്ങേറി. കേരള തനിമ വിളിച്ചോതുന്ന വസ്ത്രങ്ങൾ അണിഞ്ഞു കുടുംബത്തിലെ അറുപതോളം കുട്ടികൾ ഫാഷൻ ഷോയിൽ പങ്കെടുത്തു. ഷാഷൻഫോയ്ക്ക് അനാമിക സുരേഷ്, ദേവനന്ദ ഉമേഷ് എന്നിവർ അവതാരകർ ആയി.ദിവ്യ മനോജ്, ആശ വിനോദ് എന്നിവർ നേതൃത്വം നൽകി. ഉച്ചക്ക് വിഷു സദ്യക്ക് ശേഷം മണ്മറഞ്ഞു പോയ ഭാവഗായകൻ ജയചന്ദ്രനു ശ്രദ്ധാഞ്ജലി അർപ്പിച്ചു കൊണ്ട് പയസ്വിനിയിലെ പതിനഞ്ചോളം ഗായിക ഗായകന്മാർ “ഭാവ ഗാനാഞ്ജലി” അരങ്ങേറി. മലയാള തനിമ വിളിച്ചോതുന്ന ജയചന്ദ്രന്റെ ഗാനങ്ങൾ സദസ്സിനു ആസ്വാദനമേകി. തുടർന്ന് പുതുതായി രൂപം കൊണ്ട് പയസ്വിനി നാടൻപാട്ട് ടീമിന്റെ നാടൻപ്പാട്ട് ആഘോഷ പരിപാടികൾക്ക് കൊഴുപ്പേകി. വിഷുപ്പൊലികക്ക് പയസ്വിനി ഭാരവാഹികൾ ആയ രാധാകൃഷ്ണൻ ചെർക്കള, രമേഷ് ദേവരാഗം,ആനന്ദ് പെരിയ,ഹരിപ്രസാദ് മുല്ലച്ചേരി,വിഭ ഹരീഷ്, കൃപേഷ് എന്നിവർ നേതൃത്വം നൽകി.