അജ്മാനിലെ അൽ ഖോർ പാലം തുറന്നു
അജ്മാന്: അജ്മാന് ഫിഷ് മാര്‍ക്കറ്റ് റോഡില്‍ പുതുതായി പണി കഴിപ്പിച്ച അൽ ഖോർ പാലം ഗതാഗതത്തിന് തുറന്നുകൊടുത്തു.അജ്മാനിലെ ശൈഖ് റാശിദ് ബിൻ സഈദ് സ്ട്രീറ്റിലെ ഗതാഗത കുരുക്കിന് വലിയ ആശ്വാസമാകും ഈ പദ്ധതി.
പാലം ഉദ്ഘാടനം ചെയ്തതായി അജ്മാൻ നഗരസഭ ആസൂത്രണ വകുപ്പ് പ്രഖ്യാപിച്ചു. അജ്മാൻ പോര്‍ട്ട് ഭാഗത്തുനിന്ന് മുഷൈരിഫ് പ്രദേശത്തേക്കും ശൈഖ് ഖലീഫ സ്ട്രീറ്റ് ഇന്റർസെക്ഷനിലേക്കും വരുന്നവർക്ക് ശൈഖ് റാശിദ് ബിൻ സഈദ് സ്ട്രീറ്റിലെ വലിയ ഗതാഗതക്കുരുക്കിന് ഇതോടെ പരിഹാരമാകും.
പാലത്തിന് ആകെ 570 മീറ്റർ നീളമുണ്ട്. കാര്യക്ഷമമായ ഗതാഗത പ്രവാഹം ഉറപ്പാക്കുന്നതിന് ഉയർന്ന നിലവാരവും സുരക്ഷാ മാനദണ്ഡങ്ങളും അനുസരിച്ചാണ് പാലം രൂപകൽപന ചെയ്തിരിക്കുന്നതെന്ന് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് സെക്ടർ എക്സിക്യൂട്ടിവ് ഡയറക്ടർ ഡോ. എൻജിനീയർ മുഹമ്മദ് അഹമ്മദ് ബിൻ ഉമൈർ പറഞ്ഞു.