PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIയുവകലാസാഹിതി യു എ ഇ കേന്ദ്ര സമ്മേളനം : സ്വാഗത സംഘം രൂപീകരിച്ചു.

യുവകലാസാഹിതി യു എ ഇ കേന്ദ്ര സമ്മേളനം : സ്വാഗത സംഘം രൂപീകരിച്ചു.

യുവകലാസാഹിതി യു എ ഇ കേന്ദ്ര സമ്മേളനം : സ്വാഗത സംഘം രൂപീകരിച്ചു.

അബുദാബി: യുവകലാസാഹിതി യു എ ഇ കേന്ദ്ര സമ്മേളനം വിജയിപ്പിക്കുന്നതിന് സ്വാഗത സംഘം രൂപീകരിച്ചു.2025 മെയ് 11 ന് അബുദാബി കേരള സോഷ്യൽ സെന്ററിൽ ആണ് പരിപാടി നടക്കുക. സെന്ററിൽ നടന്ന സ്വാഗത സംഘം രൂപീകരണ യോഗം യുവകലാസാഹിതി യു എ ഇ രക്ഷാധികാരി പ്രശാന്ത് ആലപ്പുഴ ഉത്ഘാടനം ചെയ്തു. പ്രസിഡണ്ട് സുഭാഷ് ദാസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി ബിജു ശങ്കർ സ്വാഗതവും ഇബ്രാഹിം മാറഞ്ചേരി നന്ദിയും രേഖപ്പെടുത്തി.ഭാരവാഹികളായി ചന്ദ്ര ശേഖരൻ (രക്ഷാധികാരി ) റോയ് ഐ. വർഗീസ് (ചെയർമാൻ )  ഷൽമ സുരേഷ് (വൈസ് ചെയർപേഴ്‌സൺ ) ശങ്കർ ആർ  (ജനറൽ കൺവീനർ ) എം.സുനീർ  (ജോ: കൺവീനർ ) എന്നിവരെയും വിവിധ സബ് കമ്മിറ്റി കൺവീനർമാരായി സിദ്ധിഖ് ,രത്‌നകുമാർ ,രാകേഷ് നമ്പ്യാർ ,ഇബ്രാഹിം മാറഞ്ചേരി ,വിൽ‌സൺ എസ് എ എന്നിവരെയും മുപ്പത് അംഗ കമ്മിറ്റിയെയും യോഗം തെരെഞ്ഞെടുത്തു.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment