PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeDUBAIഡെലിവറി റൈഡർക്ക് ദുബൈ സർക്കാറിന്‍റെ അഭിനന്ദനം

ഡെലിവറി റൈഡർക്ക് ദുബൈ സർക്കാറിന്‍റെ അഭിനന്ദനം

ഡെലിവറി റൈഡർക്ക് ദുബൈ സർക്കാറിന്‍റെ അഭിനന്ദനം

ദുബായ്: ശക്തമായ കാറ്റിൽ റോഡിലേക്ക് നീങ്ങിയ മുനിസിപ്പാലിറ്റിയുടെ ബാരിക്കേഡുകൾ നീക്കിയ പാകിസ്താൻകാരനായ ഡെലിവറി റൈഡർക്ക് ദുബൈ സർക്കാറിന്‍റെ അഭിനന്ദനം. പാക് സ്വദേശിയായ വഖാസ് സർവാറിനെയാണ് മാനവ വിഭവ ശേഷി, സ്വദേശിവത്കരണ മന്ത്രാലയം അഭിനന്ദിച്ചത്. റോഡിലെ തടസ്സം നീക്കുന്ന യുവാവിന്‍റെ വിഡിയോ കഴിഞ്ഞദിവസം സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.ഇത് ശ്രദ്ധയിൽപ്പെട്ട മന്ത്രാലയം ട്വിറ്ററിലൂടെ യുവാവിന്‍റെ പ്രവൃത്തിയെ പ്രകീർത്തിച്ചത്. സിലിക്കൺ ഒയാസിസ് നോർത്ത് പാർക്കിന് സമീപത്തെ റൗണ്ട് എബൗട്ടിൽ കഴിഞ്ഞ ഏതാനും ദിവസം മുമ്പായിരുന്നു സംഭവം.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment