PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeKeralaജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ശ്രമം കോൺ​ഗ്രസ് തടയും ; വി ഡി സതീശൻ

ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ശ്രമം കോൺ​ഗ്രസ് തടയും ; വി ഡി സതീശൻ

ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ശ്രമം കോൺ​ഗ്രസ് തടയും ; വി ഡി സതീശൻ

തിരുവനനന്തപുരം: ഒരു വർ​ഗീയ വാദിയുടെയും വോട്ട് കോൺ‌​ഗ്രസിന് വേണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മിത്ത് വിവാദത്തിലായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. ഒരു വിഷയം വീണുകിട്ടാൻ വർഗീയ വാദികൾ കാത്തിരിക്കുകയാണെന്നും ഭിന്നിപ്പുണ്ടാക്കി മുതലെടുക്കാനാണ് അവരുടെ ശ്രമമെന്നും സതീശൻ പറഞ്ഞു. അവർക്ക് ആയുധം കൊടുക്കാൻ ശ്രമിക്കരുത്. വിശ്വാസത്തെ ശാസ്ത്രവുമായി കൂട്ടികെട്ടരുത്. അത്തരം വിവാദങ്ങളിലേക്ക് പോകരുത്. ജനങ്ങളെ ഭിന്നിപ്പിക്കാൻ ഉള്ള ശ്രമം കോൺ​ഗ്രസ് തടയുമെന്നും സതീശൻ വ്യക്തമാക്കി.
മിത്ത് വിവാദത്തില്‍ എം വി ഗോവിന്ദന്‍റെ തിരുത്ത് സ്വാഗതാര്‍ഹമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ വ്യക്തമാക്കിയിരുന്നു. സ്പീക്കറും തിരുത്തിപ്പറഞ്ഞാല്‍ തീരാവുന്ന പ്രശ്നമേ ഉള്ളൂവെന്ന് സതീശന്‍ പറഞ്ഞു. ഇപ്പോഴത്തെ വിവാദം സിപിഎമ്മും ബിജെപിയും തമ്മിലുള്ള ഗൂഢാലോചനയാന്ന് സംശയിച്ചാലും തെറ്റില്ല. ധ്രുവീകരണം ഉണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണ് ശ്രമമെന്നും വർഗീയവാദികൾക്ക് ആയുധം കൊടുക്കുന്ന നിലപാട് സിപിഎമ്മിന്റേതെന്നും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment