ഉല്‍ക്കമഴയ്ക്കായി മിഴിതുറന്ന് യുഎഇ; ആകാശവിസ്മയം വീക്ഷിക്കാന്‍ വിപുലമായ സൗകര്യം
ഷാർജ : ഉൽക്കവർഷം വീക്ഷിക്കാനായി പുതിയ സംവിധാനമൊരുക്കി മലീഹ ആർക്കിയോളജിക്കൽ സെന്‍റർ. ഈ വർഷത്തെ ഏറ്റവും വിസ്മയിപ്പിക്കുന്ന ഉൽക്കവർഷം പ്രതീക്ഷിക്കുന്ന ദിവസത്തിലാണ് പരിപാടി ഒരുക്കുന്നത്. ഇതോടൊപ്പം പ്രത്യേകമായ വിദ്യാഭ്യാസ പരിപാടികളും നക്ഷത്ര നിരീക്ഷണവും പരമ്പരാഗത പ്രദേശിക ചടങ്ങുകളും അരങ്ങേറും. മണിക്കൂറിൽ 50 മുതൽ 100 വരെ ഉൽക്കകൾ കാണാനാകുമെന്നാണ് പ്രവചിക്കപ്പെടുന്നത്. അതിവേഗതയിൽ തിളക്കമുള്ള ഉൽക്കകൾ ഭൂമിയുടെ അന്തരീക്ഷത്തിൽ സഞ്ചരിക്കുന്ന കാഴ്ച കാണാനാണ് പരിപാടി വേദിയൊരുക്കുന്നത്. ഡിസ്കവർ ശുറൂഖിന്‍റെ വെബ്സൈറ്റ് വഴി ബുക്കിങ്ങിന് സൗകര്യമൊരുക്കിയിട്ടുണ്ട്.