PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeBahrainലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയുടെ ശ്രമകരമായ ഇടപെടലിനൊടുവിൽ ഒരു വർഷത്തോളം ബഹ്റൈനിലെ നിയമകുരുക്കിൽ കുടുങ്ങി കിടന്ന മലയാളിയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി

ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയുടെ ശ്രമകരമായ ഇടപെടലിനൊടുവിൽ ഒരു വർഷത്തോളം ബഹ്റൈനിലെ നിയമകുരുക്കിൽ കുടുങ്ങി കിടന്ന മലയാളിയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി

ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയുടെ ശ്രമകരമായ ഇടപെടലിനൊടുവിൽ ഒരു വർഷത്തോളം ബഹ്റൈനിലെ നിയമകുരുക്കിൽ കുടുങ്ങി കിടന്ന മലയാളിയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി

ബഹ്‌റൈൻ: പത്ത് മാസത്തിലേറെയായി ബഹ്റൈനിലെ നിയമകുരുക്കിൽ കുടുങ്ങിയ പൊന്നാനി സ്വദേശി കുറുപ്പള്ളി മൊയ്തീന്റെ (53) മൃതദേഹം ഒടുവിൽ ബഹ്റൈൻ അധികാരികൾ ബന്ധുക്കൾക്ക് വിട്ടുനൽ‌കി. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയുടെ ശ്രമകരമായ ഇടപെടലിന് ഒടുവിലാണ് സങ്കീർണമായ നിയമനടപടികൾ ഒഴിവായത്. മൃതദേഹം വിട്ടു കിട്ടാൻ മൊയ്തീന്റെ ബന്ധുക്കൾ സമീപിക്കാത്ത ഇടങ്ങൾ ഇല്ലായിരുന്നു. സർക്കാർ സംവിധാനങ്ങൾ, സംഘടനകൾ , രാഷ്ട്രീയ നേതൃത്വങ്ങൾ അടക്കം നിരവധി പേരുമായി ബന്ധപ്പെട്ടെങ്കിലും നീതി സാധ്യമായില്ല. ഇതിനൊടുവിലാണ് പത്ത് ദിവസങ്ങൾക്ക് മുമ്പ് മൊയ്തീന്റെ സഹോദരൻ എം.എ യൂസഫലിയെ സമീപിച്ചത്, സംഭവത്തിന്റെ ഗൗരവം മനസിലാക്കിയ എം.എ യൂസഫലി ഉടൻതന്നെ ഭരണാധികാരികളെ അടക്കം ബന്ധപ്പെടുകയും സങ്കീർണമായ നിയമനടപടികൾ ഒഴിവാക്കി മൃതദേഹം വിട്ടുനൽകാൻ അധികാരികൾ അനുമതി നൽകുകയുമായിരുന്നു.
2022 ഒക്ടോബർ 19ന് ബഹ്റൈനിലെ റോഡരികിൽ മൊയ്തീനെ അവശ നിലയിൽ കണ്ട പ്രദേശവാസികൾ, ആംബലുൻസിൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അടുത്ത ദിവസം ആശുപത്രിയിൽ വച്ച് മൊയ്തീൻ മരണപ്പെട്ടു. അസ്വഭാവിക മരണത്തിന് പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ഖബറടക്കാൻ മൃതദേഹം വിട്ടു കിട്ടാനായി ബന്ധുക്കൾ സമീപിച്ചെങ്കിലും നിയമകുരുക്ക് തടസമായി.
പത്ത് മാസത്തിലേറെയായി സാധ്യമാകാതിരുന്നതാണ് പത്ത് ദിവസം കൊണ്ട് എം.എ യൂസഫലി സാധ്യമാക്കിയതെന്നും കുടുംബത്തിന്റെ മുഴുവൻ പ്രാർഥനയും നന്ദിയും എം.എ യൂസഫലിയോട് അറിയിക്കുന്നതായും മൊയ്തീന്റെ സഹോദര‌ൻ മാളിയേക്കൽ സുലൈമാൻ പറഞ്ഞു. മാസങ്ങളോളം നീണ്ട അനിശ്ചിതത്വം തീർന്നതിന്റെ ആശ്വാസത്തിലും പ്രാർഥനയിലുമാണ് മൊയ്തീന്റെ കുടുംബം.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment