PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIകണ്ണൂരിലേക്കുള്ള ഗോ ഫസ്റ്റിന്റെ അബുദാബി, ദുബായ് സര്‍വീസുകള്‍ വീണ്ടും ആരംഭിക്കുന്നു

കണ്ണൂരിലേക്കുള്ള ഗോ ഫസ്റ്റിന്റെ അബുദാബി, ദുബായ് സര്‍വീസുകള്‍ വീണ്ടും ആരംഭിക്കുന്നു

കണ്ണൂരിലേക്കുള്ള ഗോ ഫസ്റ്റിന്റെ അബുദാബി, ദുബായ് സര്‍വീസുകള്‍ വീണ്ടും ആരംഭിക്കുന്നു

അബുദാബി: നിര്‍ത്തിവെച്ച ഗോ ഫസ്റ്റ് എയര്‍ലൈന്‍സിന് വീണ്ടും സര്‍വീസ് നടത്താന്‍ ഇന്ത്യന്‍ വ്യോമയാന മന്ത്രാലയം അനുമതി. ഡയരക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനാണ് അനുമതി നല്‍കിയിരിക്കുന്നത്. കണ്ണൂരിലേക്കുള്ള യുഎഇ യാത്രക്കാര്‍ ഏറ്റവും കൂടുതല്‍ ആശ്രയിച്ചിരുന്നത് ഗോ ഫസ്റ്റ് വിമാന സര്‍വീസുകളെയായിരുന്നു. സെപ്റ്റംബറില്‍ ഈ സര്‍വീസുകള്‍ പുനരാരംഭിക്കാനാണ് നീക്കം. ഗോ ഫസ്റ്റ് സര്‍വീസ് നിലച്ചതോടെ അബുദാബിയില്‍ നിന്നും കേരളത്തിലേക്കുള്ള യാത്ര ഏറെ പ്രയാസകരമാണ്. അബുദാബി-കണ്ണൂര്‍ റൂട്ടില്‍ ഇപ്പോള്‍ ആയിരം ദിര്‍ഹമിന് മുകളിലാണ് വണ്‍വേ ടിക്കറ്റ് നിരക്ക്.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment