PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeKerala‘ഇന്ത്യ എന്ന പദത്തോട് ഭയം എന്തിന്?’ ബഹുസ്വരതയെ തകർക്കാനാണ് കേന്ദ്ര സര്‍ക്കാരിന്‍റെ നീക്കമെന്ന് മുഖ്യമന്ത്രി

‘ഇന്ത്യ എന്ന പദത്തോട് ഭയം എന്തിന്?’ ബഹുസ്വരതയെ തകർക്കാനാണ് കേന്ദ്ര സര്‍ക്കാരിന്‍റെ നീക്കമെന്ന് മുഖ്യമന്ത്രി

‘ഇന്ത്യ എന്ന പദത്തോട് ഭയം എന്തിന്?’ ബഹുസ്വരതയെ തകർക്കാനാണ് കേന്ദ്ര സര്‍ക്കാരിന്‍റെ നീക്കമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം:ഇന്ത്യ എന്ന പദത്തോട് എന്തിനാണ് ഇത്ര ഭയമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്തിന്റെ ബഹുസ്വരതയെ തകർക്കാനുള്ള ആവർത്തിച്ചുള്ള ശ്രമങ്ങളുടെ തുടർച്ചയാണ് ഇന്ത്യ എന്ന പേര് മാറ്റാനുള്ള കേന്ദ്രസർക്കാരിന്റെ നീക്കമെന്ന് പിണറായി വിജയൻ വിമർശിച്ചു.
ഭരണഘടനയ്ക്കും രാജ്യത്തിന് തന്നെയും എതിരായ നടപടിയാണ് ‘ഇന്ത്യ’ എന്ന പദം ഒഴിവാക്കുന്നതിനു പിന്നിലുള്ളത്. രാജ്യത്തിൻറെ പേര് മാറ്റാനുള്ള നടപടികളെ ശക്തമായി ചെറുക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ആരോടും ചോദിക്കാതെ എന്തും ചെയ്യാം എന്നതാണ് ആര്‍എസ്എസിന്റെ മനോഭാവം. രാജ്യത്തിന്റെ മത നിരപേക്ഷത ഇല്ലാതാക്കലാണ് അവരുടെ ലക്ഷ്യമെന്നും പിണറായി വിജയൻ കുറ്റപ്പെടുത്തി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment