PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeAJMANപ്രവാസി സാഹിത്യോത്സവ്: സ്വാഗതസംഘം രൂപീകരിച്ചു

പ്രവാസി സാഹിത്യോത്സവ്: സ്വാഗതസംഘം രൂപീകരിച്ചു

പ്രവാസി സാഹിത്യോത്സവ്: സ്വാഗതസംഘം രൂപീകരിച്ചു

അജ്‌മാൻ : രിസാല സ്റ്റഡി സർക്കിൾ കലാലയം സാംസ്കാരിക വേദി സംഘടിപ്പിക്കുന്ന അജ്‌മാൻ  സോൺ പതിമൂന്നാമത് പ്രവാസി സാഹിത്യോത്സവ് ഒക്ടോബർ 22 ന്. പരിപാടിയുടെ വിജയകരമായ നടത്തിപ്പിന് 101 അംഗ സ്വാഗത സംഘം രൂപീകരിച്ചു. അബ്‌ദുന്നാസിർ സഅദി ആറളം  (ചെയർമാൻ), സിദ്ധീഖ് അമാനി (ജനറൽ കൺവീനർ), ശിഹാബുദ്ധീൻ സഖാഫി (ഫിനാൻസ് കൺവീനർ ), മുഹമ്മദ് ബാഖവി, യൂനുസ് നൂറാനി, സിദ്ദീഖ് അസ്ഹരി, മുജീബ് സഅദി, ശരീഫ് സഅദി, മുസ്തഫ കമാൽ  (വൈസ് ചെയർമാൻ), കമാൽ ചേലേരി, ഹബീബ് ചാലിയം, അനസ് മടവൂർ, റഹീം മാക്, അബ്ദുൽ ജബ്ബാർ വാരം  (ജോയിന്റ് കൺവീനർ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.യൂനിറ്റ് മത്സരങ്ങൾക്കായുള്ള രജിസ്ട്രേഷൻ 22 യൂനിറ്റുകളിലും നടന്ന് വരുന്നു. കഥ, കവിത, മാപ്പിളപ്പാട്ട്, ഖവാലി, ദഫ്, ഫാമിലി മാഗസിൻ തുടങ്ങി 92 ഇനങ്ങളിൽ ബഡ്സ്, കിഡ്സ്‌, പ്രൈമറി, ജൂനിയർ, സെക്കണ്ടറി, സീനിയർ, ജനറൽ വിഭാഗങ്ങളിലായി 5 സെക്ടറുകൾ തമ്മിൽ മാറ്റുരക്കും.
സോൺ ചെയർമാൻ മുസ്തഫ കമാലിന്റെ  അധ്യക്ഷതയിൽ കറാമ സുന്നി സെന്ററിൽ  ചേർന്ന സ്വാഗത സംഘ രൂപീകരണ  സംഗമം ICF സെൻട്രൽ ഫിനാൻസ് സെക്രട്ടറി അബ്‌ദുറഷീദ് ഹാജി  ഉദ്ഘാടനം നിർവ്വഹിച്ചു. ഗ്ലോബൽ ചെയർമാൻ സകരിയ ശാമിൽ ഇർഫാനി സന്ദേശ പ്രഭാഷണവും നാഷണൽ ചെയർമാൻ ഷാഫി നൂറാനി ആശംസയും നേർന്നു.   ICF സെൻട്രൽ ഡെപ്യൂട്ടി ചെയർമാൻ ശിഹാബുദ്ധീൻ സഖാഫി സാഹിത്യോത്സവ് പ്രഖ്യാപനത്തോടൊപ്പം  പോസ്റ്റർ പ്രകാശനവും നടത്തി.  ICF, KCF, RSC  സെൻട്രൽ, സെക്ടർ, യൂനിറ്റ് നേതാക്കളും പ്രവർത്തകരും പരിപാടിയിൽ സംബന്ധിച്ചു  .  ജനറൽ സെക്രട്ടറി  അബ്ദുൽ ജബ്ബാർ വാരം സ്വാഗതവും  ജഅ്ഫർ സ്വാദിഖ്  സിദ്ധീഖി  നന്ദിയും പറഞ്ഞു.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment