ആർ.എസ്.സി അജ്‌മാൻ തർത്തിൽ:നുഐമിയ ജേതാക്കൾ
അജ്‌മാൻ:വിദ്യാർത്ഥികൾക്കും യുവാക്കൾക്കും വേണ്ടി സംഘടിപ്പിച്ച തർതീൽ-25 ഖുർആനിക് ഫിയസ്റ്റ എട്ടാമത് എഡിഷൻ സമാപിച്ചു. മുഷൈറഫ്.എ.ടി.സി മദ്രസയിൽ നടന്ന അജ്‌മാൻ സോൺ മത്സരത്തിൽ നുഐമിയ സെക്ടർ ജേതാക്കളായി. അൽ ജർഫ് സെക്ടർ രണ്ടാം സ്ഥാനവും സനായ്യ സെക്ടർ മൂന്നാം സ്ഥാനവും നേടി. ഖുർആനിന്റെ ആശയവും സന്ദേശവും പ്രചരിപ്പിക്കാനും പഠിപ്പിക്കാനുമാണ് തർത്തിൽ സംഘടിപ്പിച്ചു വരുന്നത്. മർസൂക് സഅദി കാമിൽ സഖാഫി ഖുർആൻ പ്രഭാഷണം നടത്തി.ഐ.സി.എഫ് സെൻട്രൽ ജ. സെക്രട്ടറി അബ്ദുന്നാസിർ സഅദി,സെൻട്രൽ ഡെപ്യൂട്ടി പ്രസിഡന്റ് ശിഹാബുദീൻ സഖാഫി,കെ.സി.എഫ് നാഷണൽ എക്സിക്യൂട്ടീവ് ശാഫി സഖാഫി, RSC ഗ്ലോബൽ ചെയർമാൻ സകരിയ ഷാമിൽ ഇർഫാനി തുടങ്ങിയവർ സംബന്ധിച്ചു.